2000 ൽ അധികം കൊമേഴ്സ് പ്രൊഫഷണലുകളെ ആദരിച്ചു
കൊച്ചി: രണ്ടായിരത്തിലധികം കൊമേഴ്സ് പ്രഫഷനലുകളുടെ വിജയത്തിളക്കം ആഘോഷിച്ച് കൊമേഴ്സ് പഠന രംഗത്തെ മുൻനിരക്കാരായ ഐഐഎസി ലക്ഷ്യ. വിവിധ കൊമേഴ്സ് കോഴ്സുകളില്‍ റാങ്കുകളും ഉന്നതവിജയവും കൈവരിച്ച വിദ്യാര്‍ഥികളെയാണ് ഐഐസി ലക്ഷ്യ എക്സ്കോമിയം എന്ന ചടങ്ങില്‍ ആദരിച്ചത്. ഐഐസി ലക്ഷ്യ മാനേജിങ് ഡയറക്ടർ ഓര്‍വല്‍ ലയണല്‍, മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, എസിസിഎ–ഇന്ത്യ ഡയറക്ടര്‍ സാജിദ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.
നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. കെഎ ബാബു (റിട്ട.എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് – ഫെഡറൽ
ബാങ്ക്), അനൂപ് ജോബ് (ഡയറക്ടർ കെപിഎംജി), ഹരി ജനാർദനൻ (എക്സിക്യൂട്ടീവ് ഡയറക്ടർ ഇവെ), മുഹമ്മദ് ആഷിർ (എക്സിക്യൂട്ടീവ് ഡയറക്ടർ ഇവൈ), സിഎ റാസി മൊയ്തീൻ (പാർട്നർ, എംഎ മൊയ്തീൻ ആൻഡ് അസോഷ്യേറ്റ്സ്) എന്നി വരും ഐഐസി ലക്ഷ്യയിലെ അവിനാഷ് കുളൂർ എസിസിഎ (സ്ട്രാറ്റജിക് അക്കാദമിക് അഡ്വൈസർ), ഹനീസ ഹസീബ് (നോർത്ത് റീജനൽ മാനേജർ), നയന മാത്യു (സെൻട്രൽ റീജനൽ മാനേജർ), ഇയാസ് മുഹമ്മദ് (സൗത്ത് റീജനൽ മാനേജർ) എന്നിവരും പങ്കെടുത്തു.
കൊമേഴ്സ് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ ബിരുദ സാധ്യതകൾ തുറന്ന് കൊടുക്കുന്ന മുൻനിര സ്ഥാപനമാണ് ഐഐസി ലക്ഷ്യ. ഈ രംഗത്തെ കേരളത്തിൽ നിന്നുള്ള ഒരു സൂപ്പർ സ്റ്റാർട്ടപ്പാണ് ഐഐസി ലക്ഷ്യ.