
കൊച്ചി: പരമ്പരാഗത ആഭരണങ്ങളെ നൂതന ഡിസൈനുകളുമായി സംയോജിപ്പിച്ച് ഓണം വിപണി കീഴടക്കാൻ കുശാൽസ് ഫാഷൻ ആൻഡ് സിൽവർ ജ്വല്ലറി. ഓണക്കാലത്ത് ആഭരണ വിപണിക്കുളള സാധ്യതകൾ പരമാവധി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആഭരണ ശേഖരം അവതരിപ്പിക്കുന്നത്. കാലാതീതങ്ങളായ ആഭരണ പാരമ്പര്യങ്ങളെ പുതുയുഗ ഫാഷനുമായി കോർത്തിണക്കി നിരവധി ആഭരണങ്ങളാണ് വിപണിയിലെത്തിക്കുന്നത്.
പുരാതന രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള മാലകൾ, നാണയ രൂപങ്ങൾ ഇഴുകിച്ചേർത്ത കാശുമാലയെ അനുസ്മരിപ്പിക്കുന്ന നെക്‌ലേസുകൾ, മുത്തുകൾ പതിച്ച ഗുട്ട പുഷാലൂ എന്നിവ കൂടാതെ പരമ്പരാഗത ജിമുക്കകൾ, കാലാതീത ഡിസൈനുകളിൽ നിർമ്മിച്ച വളകൾ, മോതിരങ്ങൾ, കമ്മലുകൾ തുടങ്ങിയവയാണ് അവതരിപ്പിക്കുന്നത്. കാശുമാല ഡിസൈനിലുള്ള ആഭരണങ്ങളും മുത്തുകൾ പതിച്ച ഗുട്ട പുഷാലുവും യഥാക്രമം 2690 രൂപ, 3390 രൂപ എന്നീ വിലകളിലാണ് ലഭ്യമാക്കുന്നത്.
ക്ഷേത്ര പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കാലാതീതങ്ങളായ സ്വർണ ഡിസൈനുകൾ മികവും ചാരുതയും വർദ്ധിപ്പിക്കുന്നവയാണ്. രാജ്യത്തുടനീളമുളള 38-ൽ അധികം നഗരങ്ങളിലുള്ള 100 ൽപ്പരം കുശാൽസ് ഫാഷൻ ജ്വല്ലറി സ്റ്റോറുകളിലും, കുശാൽസ് ഡോട്ട് കോം വെബ്സൈറ്റിലും കുശാൽസ് മൊബൈൽ ആപ്പിളും ആഭരണങ്ങൾ വാങ്ങാം.