ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഓതര്‍ എഐക്ക് 42.77 ലക്ഷം രൂപയുടെ എയ്ഞ്ജല്‍ പ്രീ-സീഡ് ഫണ്ടിംഗ്

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത നൂതന വെര്‍ട്ടിക്കല്‍ എഐ സ്റ്റാര്‍ട്ടപ്പായ ഓതര്‍ എഐയ്ക്ക് എയ്ഞ്ജല്‍ നിക്ഷേപത്തിലൂടെ 42.77 ലക്ഷം രൂപ(50,000 ഡോളര്‍)യുടെ പ്രീ-സീഡ് ഫണ്ടിംഗ് ലഭിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ലഭിച്ച 25 ലക്ഷം രൂപയുടെ(30,000 ഡോളര്‍) ഫണ്ടിംഗ് ഉള്‍പ്പെടെ കമ്പനിയുടെ പ്രാരംഭ ഫണ്ടിംഗ് 68.40 ലക്ഷം രൂപ(80,000 ഡോളര്‍) ആയി.

പ്രമുഖ സംരംഭകന്‍ ഉണ്ണി കോറോത്തും നെകെന്ദര്‍ ഷെഖാവത്തും ചേര്‍ന്ന് 2024 സെപ്റ്റംബറിലാണ് ഓതര്‍ എഐ സ്ഥാപിച്ചത്. ദൈനംദിന ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഓട്ടോമേഷനാണ് ഓതര്‍ എഐ പ്രദാനം ചെയ്യുന്നത്.

ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖരായ വാരാ കുമാര്‍ നമ്പൂരു (വാട്ട്ഫിക്സിന്‍റെ സഹസ്ഥാപകന്‍), മദന്‍ ഗല്ല (രണ്ട് പതിറ്റാണ്ടിലേറെ എന്‍റര്‍പ്രൈസ് ഡാറ്റാ സൊല്യൂഷന്‍സ്, ഡാറ്റാ അനലിറ്റിക്സ് വിദഗ്ധന്‍, കേരളത്തിലെ അറിയപ്പെടുന്ന നിക്ഷേപകനായ മിഥുന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കമ്പനിയുടെ ഉല്‍പ്പന്ന-വിപണി സാന്നിദ്ധ്യം വേഗത്തിലാക്കാനും വരാനിരിക്കുന്ന സീഡ് ഫണ്ടിംഗ് റൗണ്ടിനായി കമ്പനിയെയും ടീമിനെയും സജ്ജമാക്കാനും പുതിയ നിക്ഷേപം വിനിയോഗിക്കുമെന്ന് ഉണ്ണി കോറോത്ത് പറഞ്ഞു. കൂടാതെ, യുഎസ് വിപണിയിലേക്കുള്ള ഓതര്‍ എഐയുടെ പദ്ധതികള്‍ക്കും അതു വഴി അന്താരാഷ്ട്ര വിപുലീകരണത്തിനും ഈ ഫണ്ടിംഗ് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജനുവരിയില്‍ ബീറ്റാ പതിപ്പ് പുറത്തിറക്കിയതിന് ശേഷം കമ്പനി ശ്രദ്ധേയമായ പുരോഗതിയാണ് കാഴ്ചവെച്ചത്. ഉല്‍പ്പന്നത്തിന്‍റെ മൂല്യം ഉറപ്പുവരുത്തുന്നതിനായി ഇപ്പോള്‍ നിരവധി ഡിസൈന്‍ പങ്കാളികളുമായി.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ വിജയഗാഥയായി അംഗീകരിക്കപ്പെട്ട ഫോറേഡിയന്‍ സ്ഥാപിച്ചത് ഉണ്ണി കോറോത്താണ്. 2019-ല്‍ ഫോറേഡിയനില്‍ നിന്ന് പിډാറിയ ശേഷം, മൂന്ന് വര്‍ഷം വാട്ട്ഫിക്സില്‍ ചെലവഴിച്ചതിന് ശേഷമാണ് ഓതര്‍ എഐ അദ്ദേഹം സ്ഥാപിച്ചത്.

X
Top