ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സംസ്ഥാന സർക്കാർവിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിട്ടുപുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല

ഹരിതവിപ്ലവത്തിനൊരുങ്ങി കെഎസ്ആര്‍ടിസി

പൂര്ണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെ.എസ്.ആര്.ടി.സി.യുടെ സ്വപ്നത്തിന് ചിറകേകാന് 1690 വൈദ്യുതബസുകള് ഉടന് നിരത്തിലിറങ്ങും. കേന്ദ്രസര്ക്കാരിന്റെ രണ്ടു പദ്ധതികളിലൂടെ ആയിരം ബസുകള് ലഭിക്കും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും കിട്ടും.

ദീര്ഘദൂര സര്വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള് ഡ്രൈവറടക്കം പാട്ട വ്യവസ്ഥയിലായിരിക്കും കേന്ദ്രം നല്കുന്നത്.

നഗരകാര്യവകുപ്പിന്റെ ഓഗ്മെന്റേഷന് ഓഫ് സിറ്റി സര്വീസ് പദ്ധതിയിലെ 250 ബസുകള് സൗജന്യമാണ്. ഡ്രൈവര് ഉള്പ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില് നല്കേണ്ടിവരുക.

ബസുകള്ക്ക് സബ്സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. ശരാശരി ഒരുകോടി രൂപ വരുന്നതാണ് ഇത്തരം ബസുകള്. ഒറ്റത്തവണ ചാര്ജ് ചെയ്താല് 400 കിലോമീറ്ററിലേറെ ഓടും. നഗരസര്വീസുകള്ക്ക് ഉപയോഗിക്കുന്ന ബസുകള് ഒറ്റ ചാര്ജില് 300 കിലോമീറ്റര് സഞ്ചരിക്കും.

X
Top