ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കുറഞ്ഞ നിരക്കില്‍ വൈദ്യുതി: നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷനുമായി കരാറില്‍ ഒപ്പിടാതെ കെഎസ്ഇബി

സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തയ്യാറായിട്ടും കരാറില്‍ ഒപ്പുവയ്ക്കാതെ കെഎസ്ഇബി. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ഒരു രൂപ കുറച്ച് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യപത്രം.

യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. 3 രൂപ ആറ് പൈസയ്ക്കാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ വൈദ്യുതി നല്‍കുക. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യ പത്രത്തിന്റെ പകര്‍പ്പ് ട്വന്റിഫോർ വാർത്താ ചാനൽ പുറത്തുവിട്ടു.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പുറമേ എട്ട് സ്വകാര്യ കമ്പനികളില്‍ നിന്നു കൂടിയാണ് കേരളം നിലവില്‍ വൈദ്യുതി വാങ്ങുന്നത്. ഇവയെല്ലാം യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ്. ഇതിനിടയിലാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് താത്പര്യം ഇറക്കുന്നത്.

കഴിഞ്ഞ ദിവസം കോര്‍പറേഷന്റെ അധികൃതര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തുകയും കരാറില്‍ ഒപ്പിടാന്‍ സമ്മതമറിയിക്കുകയും തിയതി അറിയിക്കുകയും ചെയ്തിട്ടും കെഎസ്ഇബി കരാറില്‍ ഒപ്പുവയ്ക്കുന്നതിന് വിമുഖത കാട്ടുകയാണ്.

X
Top