
ഇന്ത്യയിലെ പ്രമുഖ പമ്പുകളും വാൽവ് നിർമാതകളുമായ KSBലിമിറ്റഡ് 2023ലെ അർദ്ധ വാർഷിക വില്പന മൂല്യം 10,809 മിയോ INR രേഖപ്പെടുത്തി 2022ലെ അർദ്ധ വാർഷിക വില്പന മൂല്യവുമായി താരതമ്യം ചെയുമ്പോൾ ഇത് 24.8% വർധനയാണ്.’
Q2’23 പ്രകടനത്തെ സംഗ്രഹിച്ചുകൊണ്ട്, KSB ലിമിറ്റഡിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ശ്രീ. ഫറോഖ് ഭത്തേന പറഞ്ഞു, “2023ന്റെ രണ്ടാം പാദത്തിൽ KSB ശ്രദ്ധേയമായ പ്രകടനവും സുപ്രധാനമായ പുരോഗതിയും കൈവരിച്ചു.
2023 Q2വിൽ 6165 Mio, INRന്റെ ഓർഡർ ഇൻടേക്ക് ഉള്ളതിനാൽ ബാക്കിയുള്ള ഈ വർഷത്തിലും ശക്തമായ പ്രകടനം നിലനിർത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ കയറ്റുമതി ബിസിനസിൽ സ്ഥിരതയാർന്ന ഉയർച്ച പ്രവണത കാണപ്പെടുന്നതിനാൽ, ഡിമാൻഡ് സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ ശുഭാപ്തിവിശ്വാസം പുലർത്തുന്നു, ഇത് ആഗോള വിപണിയിൽ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തും.
കൂടാതെ, ഞങ്ങളുടെ സോളാർ ഡിവിഷൻ ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, സുസ്ഥിരമായ പരിഹാരങ്ങൾ കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭാവിയിലേക്ക് നമ്മെ നയിക്കുന്നു. ഞങ്ങളുടെ എല്ലാ പ്ലാന്റുകളിലും വെയർഹൗസ് മാനേജ്‌മെന്റ് ഞങ്ങൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
ഈ ശ്രമങ്ങൾ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയെയും ലാഭക്ഷമതയെയും ഗുണപരമായി ബാധിക്കും. ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ, എല്ലാ പങ്കാളികൾക്കും മികവ്, സുസ്ഥിരത, ശാശ്വത മൂല്യം സൃഷ്ടിക്കൽ എന്നിവയിൽ KSB പ്രതിജ്ഞാബദ്ധമാണ്.