കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കിംഗ്‌സ്‌വേ ഹോസ്പിറ്റൽസിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: നാഗ്പൂർ ആസ്ഥാനമായുള്ള സ്പാൻവി മെഡിസെർച്ച് ലൈഫ് സയൻസസിന്റെ 51 ശതമാനം വരുന്ന ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കൃത്യമായ കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ് ഹോസ്പിറ്റൽസ്). നിർദിഷ്ട ഇടപാടിന് ശേഷം നിലവിലുള്ള പ്രൊമോട്ടർമാരും ഷെയർഹോൾഡർമാരും സ്പാൻവി മെഡിസെർച്ച് ലൈഫ് സയൻസസിന്റെ 49% ഓഹരികൾ കൈവശം വയ്ക്കുന്നത് തുടരുമെന്ന് കിംസ് ഹോസ്പിറ്റൽസ് കൂട്ടിച്ചേർത്തു.

കിംഗ്‌സ്‌വേ ഹോസ്പിറ്റൽസ് എന്ന പേരിൽ 300-ലധികം കിടക്കകളുള്ള ഒരു മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നടത്തുന്ന കമ്പനിയാണ് സ്പാൻവി മെഡിസെർച്ച് ലൈഫ് സയൻസസ്. ഈ ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ആശുപത്രിയെ കിംസ് കിംഗ്‌സ്‌വേ ഹോസ്പിറ്റൽസ് എന്ന് പുനർനാമകരണം ചെയ്യും.

നാഗ്പൂരിലെ പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഒന്നാണ് കിംഗ്‌സ്‌വേ ഹോസ്പിറ്റൽസ്. കാർഡിയോളജി, നെഫ്രോളജി, യൂറോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഓങ്കോളജി എന്നിവയാണ് കിംഗ്‌സ്‌വേയിലെ പ്രധാന സ്പെഷ്യാലിറ്റികൾ. നിലവിലെ വരുമാനം കടങ്ങൾ തിരിച്ചടയ്ക്കാനും ഭാഗികമായി ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താനും ഉപയോഗിക്കുമെന്ന് കിംഗ്‌സ്‌വേ അറിയിച്ചു.

അതേസമയം ഡോ. ബി. ഭാസ്‌കര റാവു സ്ഥാപിച്ചതും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ കിംസ് ഹോസ്പിറ്റൽസ്, തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഏറ്റവും വലിയ കോർപ്പറേറ്റ് ഹെൽത്ത് കെയർ ഗ്രൂപ്പുകളിലൊന്നാണ്. ഇത് മൾട്ടി-ഡിസിപ്ലിനറി ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയർ സേവനങ്ങൾ പ്രദാനം ചെയ്യുന്നു. സ്ഥാപനത്തിന് തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 13 ആശുപത്രികളും 4000 കിടക്കകളും അടങ്ങുന്നു ഹോസ്‌പിറ്റൽ ശൃംഖലയുണ്ട്..

X
Top