ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോയിൽ രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്.

യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവ് നല്‍കിയിരുന്നത്.

ഇളവ് നൽകിയിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം.

ഈ സാഹചര്യത്തിലാണ് വരുമാന വര്‍ധന ലക്ഷ്യമിട്ട് നിരക്ക് ഇളവ് പിന്‍വലിച്ചത്.

X
Top