ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

10 വയസ്സുകാരന്റെ ദന്തരോഗ വൈകല്യം പൂർണമായും ഭേദമാക്കി കെഎംസി ഹോസ്പിറ്റൽ

കൊച്ചി: ടിഎംജെ ആങ്കിലോസിസ് മൂലമുണ്ടാകുന്ന ഡെന്റോഫേഷ്യൽ വൈകല്യവുമായെത്തിയ ബാലന്റെ രോഗം പൂർണ്ണമായും ഭേദമാക്കി കെഎംസി ഹോസ്പിറ്റൽ. ടോട്ടൽ ടെംപൊറൊ മാൻഡിബുലാർ ജോയിന്റ് റീപ്ലേസ്‌മെന്റ് എന്ന ആധുനിക ചികിത്സാരീതിയാണ് കെഎംസി ഹോസ്പിറ്റൽ അതിനായി തിരഞ്ഞെടുത്തത്. പത്തു വയസ്സുകാരനായ ഫിലിപ്പ് (പേര് സാങ്കല്പികം) ആങ്കിലോസിസ് രോഗനിർണ്ണയത്തെത്തുടർന്ന് ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. പ്രസവശേഷം 10 ദിവസത്തിലുണ്ടായ പരോട്ടിഡ് ആബ്‌സസ്സിന്റെ പരിണിതഫലമായാണ് അങ്കിലോസിസിന്റെ നിലവിലെ രോഗാവസ്ഥയിലേക്കെത്തിയത്.
ഒന്നിലധികമുള്ള ശസ്ത്രക്രിയകൾ മൂലം ചികിത്സയുടെ മുഴുവൻ സ്പെക്ട്രവും താഴത്തെ താടിയെല്ലിലെ വളർച്ചയെ ത്വരിതപ്പെടുത്തിയതും അസ്ഥി നീക്കം ചെയ്തതിനുശേഷം ഒരു വിടവ് സൃഷ്ടിക്കപ്പെട്ടതും രോഗാവസ്ഥ മോശമാക്കിയിരുന്നു. ഇലിസാറോവിന്റെ ഓർത്തോപീഡിക് ഡിസ്ട്രാക്ഷൻ ഓസ്റ്റിയോജനസിസ് ഉപയോഗിച്ച് അസ്ഥി നീളം കൂട്ടുന്നതിനുള്ള ചികിത്സകൾക്കും കുട്ടി വിധേയനായി.

X
Top