ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപവ്യാവസായിക വളര്‍ച്ച 10 മാസത്തെ കുറഞ്ഞ നിലയില്‍

കൈനെറ്റിക് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവരുന്നു

മുംബൈ: ഇന്ത്യൻ വിപണിയിൽ ഈ മാസം 28ന് പുതിയ ഇലക്‌ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി കൈനെറ്റിക് ഗ്രീൻ. ഡിഎക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്‌ട്രിക് ടൂ വീലർ നാല്പ്പതു വർഷങ്ങൾക്കു മുന്പ് ഇന്ത്യയിലെ റോഡുകളിൽ സജീവമായിരുന്ന ടു സ്ട്രോക്ക് കൈനെറ്റിക് ഡിഎക്സിന്‍റെ ആധുനിക പതിപ്പാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ലോഞ്ച് പ്രഖ്യാപനത്തിനു ശേഷം ഇവിയുടെ ആദ്യ ടീസർ ബ്രാൻഡ് പുറത്തിറക്കി. വിപണിയിൽ ഓല, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥർ റിസ്ത തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഡിഎക്സിന് മത്സരിക്കേണ്ടി വരിക.

എക്സ് ഷോറൂം വില ഒരു ലക്ഷത്തിനും 1.40 ലക്ഷത്തിനും ഇടയിലാകാവാനാണ് സാധ്യത. 1.8 കിലോവാട്ട് മുതൽ 3 കിലോവാട്ട് വരെയുള്ള ബാറ്ററിയുമായിട്ടായിരിക്കാം സ്കൂട്ടർ വിപണിയിൽ എത്തുക.

പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നു കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ബാറ്ററിയായിരിക്കാം കമ്പനി വാഗ്ദാനം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്കൂട്ടറിന് ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ഹബ് മൗണ്ടഡ് ഇലക്‌ട്രിക് മോട്ടോറും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top