കൊച്ചി: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ കെ.ജി.എഫ്. ചാപ്റ്റര്‍ 2 ജൂണ്‍ 3 മുതല്‍ പ്രൈം വിഡിയോയില്‍ ലഭ്യമാകും. യാഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ 5 ഭാഷകളിലാണ് ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വിഡിയോയില്‍ ലഭ്യമാവുക. 2018-ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ്. ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. സംഘര്‍ഷഭരിതമായ കോലാര്‍ സ്വര്‍ണഖനി മേഖലകളില്‍ അനുയായികളുടെ അഭയവും സര്‍ക്കാരിനു വെല്ലുവിളിയുമായ റോക്കിയുടെ ജീവിതമാണ് തീയറ്റര്‍ റിലീസില്‍ റെക്കോഡുകള്‍ തകര്‍ത്ത ആക്ഷന്‍ ത്രില്ലറിന്റെ ഇതിവൃത്തം. അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ശ്രമിക്കുമ്പോള്‍, അധീര, ഇനായത് ഖലീല്‍, രമിക സെന്‍ എന്നിവരുടെ രൂപത്തില്‍ അയാള്‍ക്ക് നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരികയാണ്. യാഷിനു പുറമെ ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, പ്രകാശ് രാജ്, റാവു രമേഷ്, ഈശ്വരി റാവു, അച്യുത് കുമാര്‍, അര്‍ച്ചന ജോയിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്: ചാപ്റ്റര്‍ 2 നിര്‍മ്മിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ്.
കെജിഎഫ് ചാപ്റ്റര്‍ 2 ജൂണ്‍ 3 മുതല്‍ പ്രൈം വീഡിയോയില്‍
Abhilaash Chaams
June 1, 2022 10:27 am