ആഗോള വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറംലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം നിലനിർത്തി ഇന്ത്യതാരിഫ് യുദ്ധത്തിന്റെ കരിനിഴലില്‍ ചൈനയുടെ തൊഴില്‍ മേഖലആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സേവനമായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് എത്തിയതെന്ന് കെഫോണ്‍ വാർത്താകുറിപ്പില്‍ പറഞ്ഞു.

ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി ഇന്റർനെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവർക്കും ഇന്റർനെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കാനാണ് പരിശ്രമമെന്നും കെഫോണ്‍ വ്യക്തമാക്കി.

62781 എഫ്ടിടിഎച്ച്‌ കണക്ഷനുകള്‍, സർക്കാർ സ്ഥാപനങ്ങളില്‍ 23,163 കണക്ഷനുകള്‍, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി 2729 കണക്ഷനുകള്‍, ഒന്നാം ഘട്ടത്തില്‍ 5251-ഉം രണ്ടാം ഘട്ടത്തില്‍ 6150-ഉം ഉള്‍പ്പടെ 11402 ബി.പി.എല്‍ കണക്ഷനുകള്‍, ഒൻപത് ഡാർക്ക് ഫൈബർ ഉപഭോക്താക്കള്‍ (ഏഴായിരത്തിലധികം കിലോമീറ്റർ), പ്രത്യേക പരിപാടികള്‍ക്കായി 14 കണക്ഷനുകള്‍ എന്നിങ്ങനെ ആകെ 100098 ഉപഭോക്താക്കളാണ് നിലവില്‍ കെഫോണ്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നത്.

ആകെ 3800 ലോക്കല്‍ നെറ്റ്വർക്ക് പ്രൊവൈഡർമാർ കണക്ഷനുകള്‍ നല്‍കാനായി കെഫോണുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്.

കെഫോണ്‍ ഓഫീസില്‍ നടന്ന ആഘോഷ ചടങ്ങില്‍ ഇ ആൻഡ് ഐ.ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു, കെഫോണ്‍ മാനേജിങ്ങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) എന്നിവർ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. കെഫോണ്‍ ജീവനക്കാർ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്റർനെറ്റ് ഇല്ലാത്തതിന്റെ പേരില്‍ ആരും മാറ്റി നിർത്തപ്പെടരുതെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പാക്കാൻ കെഫോണ്‍ നേതൃത്വം നല്‍കുകയാണെന്ന് കെഫോണ്‍ മാനേജിങ്ങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.

വളരെ വിപുലമായ ലക്ഷ്യമാണ് കെഫോണിന് മുന്നിലുള്ളത്. സംസ്ഥാനത്ത് എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കും വരെയും കെഫോണ്‍ വിശ്രമമില്ലാത്ത പരിശ്രമം തുടരും. ആദ്യ ലക്ഷ്യമെന്ന നിലയ്ക്ക് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം പ്രവർത്തന വഴിയിലെ ഒരു നാഴികക്കല്ലാണെന്നും ഈ നേട്ടത്തിന് കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

X
Top