ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ

ന്യൂഡല്ഹി: ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക പൂര്ണ്ണമായും അനുവദിക്കുമെന്ന് ജിഎസ്ടി കൗണ്സില് യോഗത്തിന് ശേഷം ധനമന്ത്രി നിര്മല സീതാരാമന് പറഞ്ഞിരുന്നു. ഇതിനായി 16,982 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില് കേരളത്തിന് അര്ഹതപ്പെട്ട വിഹിതമായ 780 കോടി രൂപയാണ് ലഭിക്കുക.

മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല് കുടിശ്ശിക ലഭിക്കാനുള്ളത്. 2102 കോടി രൂപ അവര്ക്ക് ലഭിക്കും. കര്ണാടകയ്ക്ക് 1934 കോടി രൂപയും ഉത്തര്പ്രദേശിന് 1215 കോടി രൂപയും കിട്ടും. പുതുച്ചേരിക്കാണ് ഏറ്റവും കുറവ് കുടിശ്ശിക ലഭിക്കാനുള്ളത്, 73 കോടി രൂപ.

2017 ജിഎസ്ടി ആരംഭിച്ചത് മുതല് 2022 ജൂണ് വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശ്ശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ് കേന്ദ്രം ഇപ്പോള് അനുവദിച്ചിരിക്കുന്നത്. ഇതോടെ ജിഎസ്ടി ധാരണ പ്രകാരം സംസ്ഥാനങ്ങള്ക്കുള്ള നഷ്ടപരിഹാരം പൂര്ണ്ണമായും തീര്പ്പാക്കിയതായി ധനമന്ത്രി അറിയിച്ചു.

നഷ്ടപരിഹാര കുടിശ്ശിക കൂടാതെ എജി സാക്ഷ്യപ്പെടുത്തിയ വരുമാന കണക്കുകള് നല്കിയ സംസ്ഥാനങ്ങള്ക്ക് അന്തിമ ജിഎസ്ടി നഷ്ടപരിഹാരവും നല്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 16,524 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

കേരളം എജി സാക്ഷ്യപ്പെടുത്തിയ രേഖകള് ഇതുവരെ നല്കിയിട്ടില്ലെന്ന് ലോക്സഭയില് ധനമന്ത്രി നിര്മലാ സീതാരാമന് പറഞ്ഞിരുന്നു. പിന്നാലെ അക്കൗണ്ടന്റ് ജനറല് കണക്കുകള് കൈമാറുകയുണ്ടായി.

X
Top