ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ചരക്കു സേവന വകുപ്പ് പുനഃസംഘടന ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്‍റെ പുനഃസംഘടന ഇന്ന് മുതൽ നിലവിൽ വരും. ഇന്ന് വൈകുന്നേരം 4.30ന് പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

നികുതി പിരിവ് കാര്യക്ഷമമാക്കുക, നികുതിചോർച്ച തടയുക, നികുതിദായകർക്കു മെച്ചപ്പെട്ട സേവനം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണു വകുപ്പു പുനഃസംഘടിപ്പിക്കുന്നത്.

രാജ്യത്ത് ആദ്യമായി കേരളമാണു നികുതി വകുപ്പിനെ പൂർണമായി പുനഃസംഘടിപ്പിക്കുന്നതെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ടാക്സ് പെയർ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെന്‍റ് ആൻഡ് ഇന്‍റലിജൻസ് വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗമായാണു ജിഎസ്ടി പുനഃസംഘടിപ്പിക്കുന്നത്.

റിട്ടേണ്‍ ഫയലിംഗ് നിരീക്ഷണം, പ്രതിമാസ റിട്ടേണുകളുടെ സൂക്ഷ്മ പരിശോധന, റീഫണ്ട്, കാരണം കാണിക്കൽ നോട്ടീസുകളുടെ തീർപ്പ് എന്നിവയാണ് ടാക്സ് പെയർ സേവനവിഭാഗം കൈകാര്യം ചെയ്യുന്നത്. വ്യാപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത ഇനി മുതൽ പരിശോധിക്കുന്നത് ഓഡിറ്റ് വിഭാഗമാകും.

നികുതി വെട്ടിപ്പു കണ്ടെത്തുകയും തടയുകയുമാണു ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ ചുമതല. പുനഃസംഘടനയ്ക്കു ശേഷം വ്യാപാരികൾ സമർപ്പിക്കുന്ന ജിഎസ്ടി രജിസ്ട്രേഷൻ അപേക്ഷകളുടെ പരിശോധനയും തീർപ്പും പൂർണമായി നടത്തുന്നത് കേന്ദ്രീകൃത രജിസ്ട്രേഷൻ യൂണിറ്റിൽ നിന്നാകും.

മുൻപു രജിസ്ട്രേഷൻ അപേക്ഷകൾ തീർപ്പാക്കിയിരുന്നത് അതതു പ്രദേശത്തെ ജിഎസ്ടി ഓഫീസുകളായിരുന്നു.

X
Top