മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

കേരളം ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റങ്ങളിലൊന്ന്: പിണറായി

തിരുവനന്തപുരം: ലോകത്തിലെ വലിയ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റങ്ങളിലൊന്നായി കേരളം വളരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരോ സംസ്ഥാനത്തിനും രാജ്യത്തെ സ്റ്റാർട്ടപ്പ് മിഷന്‍ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുണ്ട്. ഉയർന്നുവരുന്ന സാമ്പത്തിക വളർച്ചയിൽ കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷന് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനായി സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യത്യസ്ത ആശയങ്ങളിലും രൂപത്തിലുമുള്ള നിരവധി പുതു സംരംഭങ്ങളാണ് രാജ്യത്തിനകത്തും പുറത്തും നിന്ന് പരിപാടിയിൽ പങ്കാളികളാകുന്നത്.ഗവൺമെൻറ് തലത്തിൽ സംരംഭകർക്കായി അനേകം പുതിയ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.

2016 മുതൽ നിരവധി അവസരങ്ങളാണ് സംരംഭകർക്കായിട്ട് കേരളത്തിൽ തെളിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിന്‍ഫ്രയിലും അല്ലാതെയും നിരവധിപേർ പുതിയ സംരംഭങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ട്.

ടൂറിസം വകുപ്പുമായി ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റത്തെ വളര്‍ത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.ഡിസംബര്‍ 15, 16 തീയതികളില്‍ ദി ലീല, രാവിസ് കോവളം ഹോട്ടലിലാണ് സംഗമം നടക്കുന്നത്.

ജി ടെക് ചെയര്‍മാന്‍ വി കെ. മാത്യൂസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം.എബ്രഹാം, കെഎസ് യുഎം സിഇഒ അനൂപ് അംബിക എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.. തുടര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022ഉം മുഖ്യമന്ത്രി പുറത്തിറക്കി.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്.

വിജയിയാകുന്ന സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ ലഭിക്കും.

X
Top