രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆ ഇന്ത്യൻ വ്യോമയാന രംഗത്ത് വരുന്നത് വലിയ മാറ്റങ്ങൾ ◆ റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆

കേരള ബാങ്ക് ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

തിരുവനന്തപുരം: കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക് വിവരം നല്‍കുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു പള്ളുരുത്തിയില്‍ പുതിയേടത്ത് പി. ബി. ഹേമലത നല്‍കിയ പരാതി ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവ്.
വിവരാവകാശ നിയമപ്രകാരം കേരള ബാങ്കില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വിവരം നല്‍കിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹര്‍ജിയിലാണ് കമ്മീഷന്‍ ഉത്തരവ്.
സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവു മുഖേന സ്ഥാപിക്കപ്പെട്ട സ്ഥാപനം എന്ന നിലയിലും സര്‍ക്കാരിന്റെ ഗണ്യമായ സാമ്പത്തിക സഹായം നല്‍കിയിട്ടുള്ള സ്ഥാപനം എന്ന നിലയിലും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വരുമെന്നും കേരള ബാങ്കില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അപ്പീല്‍ അധികാരിയേയും നിയമിക്കണമെന്നും ജനറല്‍ മാനേജര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

X
Top