എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കേരള ബാങ്ക് നിക്ഷേപത്തിൽ 5 കൊല്ലംകൊണ്ട് 23,000 കോടിയുടെ കുതിപ്പ്

തിരുവനന്തപുരം: അഞ്ചുവർഷം കൊണ്ട് കേരള ബാങ്കിന്റെ നിക്ഷേപത്തിൽ 23,000 കോടി രൂപയുടെ വർധനയുണ്ടായെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ബാങ്ക് ലക്ഷ്യം പൂർത്തിയാക്കുന്ന വളർച്ച നേടിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 1,01,194.41 കോടിയിൽ നിന്ന് 1,24,000 കോടിയായാണ് വർധിച്ചത്. ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് നേട്ടങ്ങൾ വിവരിച്ചത്.

പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് അവകാശപ്പെടാവുന്ന 50,000 കോടി രൂപ വായ്പാ ബാക്കിനിൽപ് എന്ന ചരിത്ര നേട്ടം കേരള ബാങ്ക് പിന്നിട്ടുവെന്നും 52,000 കോടി രൂപയാണ് വായ്പാ ബാക്കിനിൽപെന്നും മന്ത്രി വിശദീകരിച്ചു. സ്വർണപ്പണയ വായ്പ ബാക്കിനിൽപു വർധന ലക്ഷ്യമിട്ടതിനേക്കാൾ 1000 കോടിയോളം രൂപ അധികമായി വർധിപ്പിക്കാൻ കഴിഞ്ഞു.

കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന വായ്പാ പദ്ധതികളിലൂടെ 467.04 കോടി രൂപ 216 പദ്ധതികൾക്കായി അനുവദിച്ചു – മന്ത്രി പറഞ്ഞു.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ അനാഛാദനവും ബാങ്ക് ആസ്ഥാനത്ത് മന്ത്രി നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. വീണ എൻ.മാധവൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർട്ടി എം.ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

X
Top