‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

മുള ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാൻ കേരള ബാംബൂ ഫെസ്റ്റ്‌

കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ നടത്തുന്ന 22-ാമത് കേരള ബാംബൂ ഫെസ്റ്റ് കലൂർ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം മൈതാനത്തില്‍ തുടക്കമായി. 2026 ജനുവരി 1 വരെയാണ് ഫെസ്റ്റ്. നിയമ-വ്യവസായ-കയര്‍ മന്ത്രി പി രാജീവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.മുള മേഖലയിലെ കരകൗശല പ്രവര്‍ത്തകരും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും. ഫെസ്റ്റ് ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ രാത്രി 8.30 മണി വരെയും 2026 ജനുവരി 1 ന് ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്.

200 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും 300-ഉം കേരളത്തിന് പുറത്ത് 7 സംസ്ഥാനങ്ങളില്‍ നിന്നും 23-ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നു. ഇതിന് പുറമെ രാജ്യത്തിന് പുറത്തുനിന്നുള്ള കരകൗശല പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനായി ഭൂട്ടാനില്‍ നിന്നുമുള്ള ബാംബൂ കരകൗശല പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു. സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിച്ച ഡിസൈന്‍ വര്‍ക്ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കും. ഫെസ്റ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുളവാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മിച്ച വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും ഈ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങില്‍ എറണാകുളം എംഎല്‍എ ടിജെ വിനോദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ്. ആമുഖ പ്രഭാഷണവും, നാഷണല്‍ ബാംബൂ മിഷന്‍ ഡയറക്ടടര്‍ ഡോ. പ്രഭാത് കുമാര്‍, എറണാകുളം, ജില്ലാ കളക്ടര്‍ പ്രിയങ്ക ജി ഐഎഎസ്, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ് എന്നിവര്‍ പ്രത്യേക പ്രഭാഷണവും നടത്തി. കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടികെ മോഹനന്‍, കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി രാമഭദ്രന്‍, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കണ്ണന്‍ സിഎസ് വാര്യര്‍, കെ-ബിപ് /കേരള സംസ്ഥാന ബാംബൂ മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ്, വ്യവസായ വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി കെ മിനി മോൾ, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പിഎ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

X
Top