ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ചു

തിരുവനന്തപുരം: കേരളത്തിന്‍റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവർധനവിനും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ചിങ്ങം ഒന്നിന് സംസ്ഥാനതല കർഷക ദിനാഘോഷ വേദിയിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.

കാബ്‌കോ രൂപീകൃതമായ അന്ന് തന്നെ കമ്പനിയിൽ ഓഹരി എടുക്കാൻ തയാറായി നബാർഡ് മുന്നോട്ടുവന്നതായി സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.

തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പ്രൗഢ പരിപാടിയിൽ കർഷക ദിനാഘോഷം, കർഷക അവാർഡ് വിതരണം, കാബ്‌കോ ഉദ്ഘാടനം, പച്ചക്കറിക്കും ചെറുധാന്യങ്ങൾക്കും മുൻഗണന നൽകി സ്വയംപര്യാപ്തമായ ആരോഗ്യ ഭക്ഷണം ലക്ഷ്യംവെച്ച് കൃഷിവകുപ്പ് ആരംഭിക്കുന്ന പോഷക സമൃദ്ധി മിഷന്‍റെ പ്രഖ്യാപനം എന്നിവ കൃഷി മന്ത്രി നിർവഹിച്ചു

പിപിപി മാതൃകയിൽ രൂപീകരിച്ച കാബ്‌കോയിൽ നിലവിൽ 33 ശതമാനം സർക്കാർ, 24 ശതമാനം കർഷകർ, 25 ശതമാനം കൃഷികൂട്ടങ്ങൾ, എഫ്.ബി.ഒകൾ, കാർഷിക സഹകരണ സംഘങ്ങൾ, 13 ശതമാനം പൊതുവിപണി, 5 ശതമാനം ധനകാര്യസ്ഥാപനങ്ങൾ എന്നിങ്ങനെയാണ് ഓഹരികൾ നിശ്ചയിച്ചിട്ടുള്ളത്.

നബാർഡ് കൂടി ചേരുന്നതോടെ മികച്ച രീതിയിൽ തന്നെ കാബ്‌കോയ്ക്കു മുന്നോട്ടു പോകാൻ സാധിക്കുമെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.

X
Top