ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നെഹ്റുട്രോഫി വള്ളംകളി: കാട്ടില്‍തെക്കേതില്‍ ജലരാജാക്കന്മാര്‍

ആലപ്പുഴ: ആവേശം നിറഞ്ഞ 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതില്‍ കിരീടം നേടി. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ കരസ്ഥാമാക്കി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.

4:30:77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഫിനിഷിങ് പോയിന്‍റ് തൊട്ടത്. 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരിക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി കെ എൻ ബാലഗോപാൽ മത്സരം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി കെ ജോഷി മുഖ്യാതിഥിയായി.

കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തിയ വള്ളംകളിയ്ക്ക് ആയിരങ്ങളാണ് ആവേശം പകരാന്‍ എത്തിയത്.

X
Top