വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നേറി കണ്ണൂർ വിമാനത്താവളം

കണ്ണൂർ: യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കോളടിച്ച് കണ്ണൂർ രാജ്യാന്തര വിമാനത്താവളം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 93 ശതമാനവും യാത്രക്കാരുടെ എണ്ണം 27 ശതമാനവും വർധിച്ചു.

13.4 ലക്ഷം യാത്രക്കാരാണ് 2024-25 വർഷം കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. ആകെ 11,430 വിമാനസർവീസുകളാണ് നടത്തിയത്. 195 കോടി രൂപയുടെ വരുമാനമാണ് 2024-25 വർഷത്തിൽ കിയാലിനുണ്ടായത്. 101 കോടി രൂപയായിരുന്നു 2023-24 വർഷത്തെ വരുമാനം.

ഈ സാമ്പത്തികവർഷവും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്. ഏപ്രിലിൽ 1.38 ലക്ഷം പേരും മേയിൽ 1.48 ലക്ഷം പേരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഏപ്രിലിൽ മുൻ വർഷത്തെക്കാൾ 39 ശതമാനത്തിന്റെ വർധന യാത്രക്കാരുടെ എണ്ണത്തിലുണ്ടായി.

ഏപ്രിലിൽ 20 കോടിയും മേയിൽ 21 കോടിയുമാണ് കിയാലിന്റെ വരുമാനം. ഈ സാമ്പത്തിക വർഷം 20 ലക്ഷം യാത്രക്കാരും 250 കോടി രൂപ വരുമാനവുമാണ് കിയാൽ ലക്ഷ്യമിടുന്നത്.

രാജ്യാന്തര സർവീസുകളുടെ എണ്ണത്തിൽ 32 ശതമാനവും ചരക്കുനീക്കത്തിൽ 25 ശതമാനവും വർധനയുണ്ടായി. ആകെ 4150 ടൺ ചരക്കുനീക്കമാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്.
ഒരുവർഷത്തിനിടെ ഒട്ടേറെ പുതിയ സർവീസുകളാണ് കണ്ണൂരിൽ തുടങ്ങിയത്.

ഡൽഹി, ഫുജൈറ, മസ്കത്ത്, ദമാം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസുകൾ തുടങ്ങി. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ തുടങ്ങി.

കൂടുതൽ സർവീസുകൾ തുടങ്ങാനായി ആകാശ് എയർ, സ്പൈസ് ജെറ്റ്, എയർ കേരള, അൽഹിന്ദ് എയർ, സ്പിരിറ്റ് എയർ തുടങ്ങിയ കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്.

എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ 2024ൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച വിമാനത്താവളമായി കണ്ണൂർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

20 ലക്ഷം യാത്രക്കാരിൽ കുറവുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലായിരുന്നു കിയാലിന്റെ നേട്ടം.

X
Top