1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

കല്യാൺ ജുവലേഴ്‌സിന് 54 ശതമാനം ലാഭവർദ്ധന

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്‌സ് നടപ്പുവർഷം സെപ്തംബർപാദത്തിൽ 54 ശതമാനം വളർച്ചയോടെ 106 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 69 കോടി രൂപയായിരുന്നു. സംയോജിത വരുമാനം 2,889 കോടി രൂപയിൽ നിന്ന് 20 ശതമാനം വളർന്ന് 3,473 കോടി രൂപയായി.

ഇന്ത്യയിൽ നിന്നുള്ള വരുമാനം 2,503 കോടി രൂപയിൽ നിന്ന് മികച്ച ഡിമാൻഡ് വളർച്ചയുടെ പിൻബലത്തിൽ 2,841 കോടി രൂപയായി മെച്ചപ്പെട്ടു. ഇന്ത്യയിലെ ലാഭം 68 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായും ഉയർന്നു. മിഡിൽ ഈസ്‌റ്റിൽ നിന്നുള്ള വരുമാനവിഹിതം 17 ശതമാനമാണ്.

മിഡിൽ ഈസ്‌റ്റിലെ ലാഭം 35 ലക്ഷം രൂപയിൽ നിന്നുയർന്ന് 14 കോടി രൂപയായി. ഇന്ത്യയിലും മിഡിൽ ഈസ്‌റ്റിലുമായി 163 ഷോറൂമുകളാണ് കല്യാണിനുള്ളത്.

X
Top