
തൃശൂർ: കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പാണ് കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ (Kalyan Jewellers India). കമ്പനി നിലവിൽ മൂന്നാം പാദഫലങ്ങൾ (Q3FY26) പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓഹരിക്ക് വിവിധ ബ്രോക്കിങ് സ്ഥാപനങ്ങൾ നൽകിയിട്ടുള്ള ലക്ഷ്യവില ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത് കമ്പനിയുടെ അറ്റാദായം ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 90% വർധനയോടെ 416.30 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം സമാന പാദത്തിൽ ഇത് 218.82 കോടി രൂപയായിരുന്നു.
കല്യാൺ ജ്വല്ലേഴ്സിന്റെ പ്രവർത്തന വരുമാനം സമാന കാലയളവിൽ 7,278.09 കോടി രൂപയിൽ നിന്ന് 42% ഉയർന്ന് 10,343.42 കോടി രൂപയായും മാറി. EBITDA (Earnings Before Interest, Taxes, Depreciation, and Amortization) ഇക്കാലയളവിൽ 430 കോടിയിൽ നിന്ന് 75% വർധനയോടെ 750.5 കോടി രൂപയിലെത്തി. ഇതേ സമയം EBITDA മാർജിൻ 5.9% എന്ന നിലയിൽ നിന്ന് 7.3% എന്ന നിലയിലേക്ക് വളർച്ച നേടി.
ഇന്ത്യ ഓപ്പറേഷൻസിൽ 27% SSSG (Same Store Sales Growth) വളർച്ചയാണ് നേടിയത്. 2025 ഡിസംബർ പാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യയിൽ 21 പുതിയ ഷോറൂമുകൾ ആരംഭിച്ചു. 18 ഷോറൂമുകൾ എന്ന തോതിലുള്ള അറ്റാടിസ്ഥാനത്തിലുള്ള വർധനയും നേടിയതായി കമ്പനി എക്സ്ചേഞ്ച് ഫയലിങ്ങിൽ അറിയിച്ചു.
ഇന്ത്യയിലെ ഫ്രാഞ്ചൈസി ഷോറൂമുകളിൽ നിന്നുള്ള ഓഹരി അധിഷ്ഠിത വരുമാനം 2025 ഡിസംബർ പാദത്തിൽ ഏകദേശം 51% എന്ന നിലയാണ്. ഇന്ത്യയിലെ ‘Studded Jewellery’ സെഗ്മെന്റ് 31.2% എന്ന തോതിലും വളർച്ച നേടി.
കല്യാൺ ജ്വല്ലേഴ്സിന്റെ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻസും മികച്ച വളർച്ച കൈവരിച്ചു. വരുമാനം 28% ഉയർന്ന് 1,072.6 കോടി രൂപയിലെത്തി. SSSG വളർച്ച 24% എന്ന നിലയിലാണ്. അറ്റാദായത്തിൽ മിഡിൽ ഈസ്റ്റിൽ നിന്ന് മാത്രം 23.6 കോടി രൂപയുടെ വിഹിതമുണ്ട്. ഇത് YoY അടിസ്ഥാനത്തിൽ 54% വർധനവാണെന്നും കമ്പനി അറിയിച്ചു
കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ – ലക്ഷ്യവില
വെള്ളിയാഴ്ച്ച എൻ.എസ്.ഇയിൽ കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 1.09% ഉയർന്ന് 380.25 രൂപയിലും, ബി.എസ്.ഇയിൽ 0.95% കയറി 379.80 രൂപയിലുമാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്
കല്യാൺ ജ്വല്ലേഴ്സ് ഓഹരികളിൽ പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങൾ നേരത്തെ നൽകിയിരിക്കുന്ന ലക്ഷ്യവിലയാണ് താഴെ നൽകുന്നത്.
ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് : 670 രൂപ
ബി.ഒ.ബി ക്യാപിറ്റൽ മാർക്കറ്റ്സ് : 500 രൂപ
മോട്ടിലാൽ ഓസ്വാൾ : 675/700 രൂപ
വെഞ്ച്വേറ സെക്യൂരിറ്റീസ് : 692 രൂപ






