8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കല്യാൺ ജൂവേലഴ്‌സിന് 525 കോടി രൂപ ലാഭം

തൃശൂർ: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ കല്യാൺ ജൂവേലഴ്‌സ് 15125 കോടി രൂപയുടെ ആകെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അത് 11585 കോടി രൂപ ആയിരുന്നു. 31 ശതമാനം വളർച്ചയാണ് ആകെ വിറ്റുവരവിലുണ്ടായത്.

ആദ്യ പകുതിയിലെ ലാഭം 525 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അത് 308 കോടി രൂപ ആയിരുന്നു.

കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ആകമാന വിറ്റുവരവ് 7856 കോടി രൂപയാണ് ലാഭം 261 കോടി രൂപയും.

ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 6843 കോടി രൂപയും ലാഭം 262 കോടി രൂപയും.

ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 866 കോടി രൂപയും ലാഭം 15 കോടി രൂപയും ആണ്.

ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്‌തി നല്‌കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

X
Top