ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

റീകോഡ് കേരള വിഷൻ 2031ഐടി സെമിനാറിന്റെ ഭാഗമാകാൻ കെ-ഫോൺ

കൊച്ചി: റീ കോഡ് കേരള- വിഷൻ 2031 ഐടി സെമിനാറിന്റെ ഭാഗമാകാൻ കെ-ഫോൺ. ഐടി മേഖലയുടെ വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന ഐടി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐടി സെമിനാറിൽ കെ-ഫോൺ ഭാഗമാകുന്നു. ഇതോടനുബന്ധിച്ച് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ബിൽഡിംഗ് എ കൊളാബൊറേറ്റീവ് ഡിജിറ്റൽ ഇക്കോസിസ്റ്റം ഫോർ കേരള എന്ന വിഷയത്തിൽ കെ-ഫോൺ പാനൽ ചർച്ച സംഘടിപ്പിക്കും.

കേരളത്തിലെ ഐടി വ്യവസായത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിനും ഐടി ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നതിനായി നടത്തുന്ന പരിപാടിയിൽ ഐടി മേഖലയിലെ പുത്തൻ സാധ്യതകൾ, ഡിജിറ്റൽ രംഗത്തെ പുരോഗതി, സ്റ്റാർട്ടപ് ആക്സിലറേഷൻ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. കൂടാതെ മൾട്ടി നാഷണൽ കമ്പനികളുടെ പ്രതിനിധികൾ, കേരളത്തിന്റെ ഡിജിറ്റൽ ഇൻഫ്രാ സ്ട്രക്ചർ പുരോഗതിക്കായി അടുത്ത അഞ്ച് വർഷത്തിലേക്കുള്ള വിഷൻ പ്ലാൻ അവതരിപ്പിക്കുകയും ചെയ്യും.

കൊച്ചി കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന റീകോഡ് കേരള വിഷൻ 2031 – ഐടി സെമിനാർ നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ചടങ്ങിന് സ്വാഗതവും, വ്യവസായ മന്ത്രി പി രാജീവ് അദ്ധ്യക്ഷതയും വഹിക്കും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ റീകോഡ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

X
Top