പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

ജെഎസ്ഡബ്ല്യു സ്റ്റീല്‍ നാലാംപാദ ഫലം പ്രഖ്യാപിച്ചു, അറ്റാദായം പ്രതീക്ഷിച്ചതിലും ഉയര്‍ന്നു

ന്യൂഡല്‍ഹി: പ്രമുഖ സ്റ്റീല്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീല്‍ നാലാംപാദ ഫലം പ്രഖ്യാപിച്ചു. 3664 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം അധികം.

അറ്റാദായം പ്രതീക്ഷിച്ചതിലും കൂടുതലാണ്.2139 കോടി രൂപയാണ് സര്‍വേയില്‍ പ്രവചിക്കപ്പെട്ടിരുന്നത്. വരുമാനം 46962 കോടി രൂപ. മ

ുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 46895 കോടി രൂപയായിരുന്നു വരുമാനം.3.40 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കി.എബിറ്റ 7939 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 16.9 ശതമാനമായി.

ക്രൂഡ് സ്റ്റീല്‍ ഉത്പാദനം എക്കാലത്തേയും ഉയര്‍ന്ന 6.53 ദശലക്ഷം ടണ്ണുകളാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം അധികം.

X
Top