സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

126 മെഗാവാട്ട് ജലവൈദ്യുത പദ്ധതി വികസിപ്പിക്കാൻ ജെഎസ്ഡബ്ല്യു നിയോ

മുംബൈ: സംസ്ഥാനത്ത് 126 മെഗാവാട്ട് ശേഷിയുള്ള ഛത്രു ജലവൈദ്യുത നിലയം വികസിപ്പിക്കുന്നതിന് ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് എൽഒഐ ലഭിച്ചതായി ജെഎസ്ഡബ്ല്യു എനർജി അറിയിച്ചു. ജെഎസ്ഡബ്ല്യു എനർജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു നിയോ എനർജി ലിമിറ്റഡിനാണ് സർക്കാരിൽ നിന്ന് ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) ലഭിച്ചത്.

ഈ ഹൈഡ്രോ ഇലക്‌ട്രിക് പവർ പ്ലാന്റ് (എച്ച്ഇപി) ബിൽറ്റ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നടപ്പിലാക്കും. 40 വർഷമാണ് ഈ പദ്ധതിയുടെ കാലാവധിയെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

126 മെഗാവാട്ട് ഛത്രു പദ്ധതി സ്ഥാപിക്കുന്നതിനുള്ള അനുമതി കമ്പനിയുടെ പുനരുപയോഗ നേതൃത്വത്തിലുള്ള വളർച്ചാ തന്ത്രത്തിന്റെ മറ്റൊരു ചുവടുവയ്പാണെന്ന് ജെഎസ്ഡബ്ല്യു എനർജി ജോയിന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് ജെയിൻ പറഞ്ഞു.

പുനരുപയോഗ ഊർജത്തിന്റെ വിഹിതം 85 ശതമാനമായി വർധിപ്പിച്ച് 2030ഓടെ 20 ജിഗാവാട്ട് ശേഷിയിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

X
Top