ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ശേഷി വികസനത്തിനായി ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ 2359 കോടി രൂപ വകയിരുത്തി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വാണിജ്യ തുറമുഖ ഓപറേറ്ററായ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ടാക്ചര്‍ ജയ്ഗഡ്, ധരംദര്‍ തുറമുഖങ്ങളുടെ വികസനത്തിനായി 2359 കോടി രൂപ അനുവദിച്ചു.

തുറമുഖങ്ങളുടെ ശേഷി ഇപ്പോഴത്തെ പ്രതിവര്‍ഷം 170 ദശലക്ഷം ടണ്‍ എന്നതില്‍ നിന്ന് 2030 സാമ്പത്തിക വര്‍ഷത്തോടെ പ്രതിവര്‍ഷം 400 ദശലക്ഷം ടണ്‍ എന്ന നിലയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപങ്ങള്‍.

പുതിയ ബര്‍ത്തുകള്‍, അടിസ്ഥാന സൗകര്യങ്ങളായ റെയില്‍വേ സൈഡിങ് തുടങ്ങിയവ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തും. ഇതോടെ ജയ്ഗഡ് തുറമുഖത്തിന്‍റെ ശേഷി നിലവിലെ പ്രതിവര്‍ഷം 50 ദശലക്ഷം ടണ്ണില്‍ നിന്ന് പ്രതിവര്‍ഷം 70 ദശലക്ഷം ടണ്ണായി ഉയരും.

ധരംദറിന്‍റേത് പ്രതിവര്‍ഷം 34 ദശലക്ഷം ടണ്ണില്‍ നിന്ന് പ്രതിവര്‍ഷം 55 ദശലക്ഷം ടണ്ണായും വര്‍ധിക്കും. ഇരു തുറമുഖങ്ങളിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2027 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top