Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

2024ഓടെ സര്‍ക്കാര്‍ ബോണ്ടുകള്‍ ജെപി മോര്‍ഗന്‍ സൂചികയില്‍ ഉള്‍പ്പെട്ടേയ്ക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകള്‍ അടുത്തവര്‍ഷത്തോടെ ആഗോള സൂചികയില്‍ ചേര്‍ക്കപ്പെട്ടേയ്ക്കും. ഇത് ഏകദേശം 30 ബില്യണ്‍ ഡോളറിന്റെ ഫണ്ട് നേടാനും അത് വഴി കറണ്ട് അക്കൗണ്ട്, ധനക്കമ്മി ഒരു പരിധിവരെ നികത്താനും രാജ്യത്തെ പ്രാപ്തമാക്കും. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തിന്റെ സോവറിന്‍ ബോണ്ടുകള്‍ ജെപി മോര്‍ഗന്റെ ജിബിഐ ഇഎം ഗ്ലോബല്‍ ഡൈവേഴ്സിഫൈഡ് ബോണ്ട് സൂചികയില്‍ 10 ശതമാനം വെയ്റ്റേജോടു കൂടി ചേര്‍ക്കപ്പെട്ടേയ്ക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയുടെ 1 ട്രില്യണ്‍ ഡോളര്‍ സോവറിന്‍ ബോണ്ട് മാര്‍ക്കറ്റ് വളര്‍ന്നുവരുന്ന വിപണികളില്‍ ഏറ്റവും വലുതാണ്. അതേസമയം ഇതുവരെ ഒരു ആഗോള സൂചികയുടെയും ഭാഗമാകാന്‍ അതിനായിട്ടില്ല.

യൂറോക്ലിയര്‍ പോലുള്ള അന്താരാഷ്ട്ര ക്ലിയറിംഗ് പ്ലാറ്റ്ഫോമുകളില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ തീര്‍പ്പാക്കാന്‍ ന്യൂഡല്‍ഹി തയ്യാറായിട്ടില്ല.

എന്നാല്‍ ചൈനീസ്, ഇന്തോനേഷ്യന്‍ ബോണ്ടുകള്‍ക്കും യൂറോ ക്ലിയറിംഗ് സാധ്യമല്ലെന്നും എന്നിട്ടും അവയ്ക്ക് ആഗോള സൂചികയിലിടം കിട്ടിയെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ബോണ്ടുകള്‍ ആഗോള സൂചികയില്‍ കയറുമെന്ന് അവര്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നത്.

വിദേശികള്‍ക്കുള്ള അക്കൗണ്ട് തുറക്കല്‍ ഇന്ത്യയില്‍ ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ദീര്‍ഘകാലത്തില്‍ ഇത് പരിഹരിക്കാവുന്നതേയുള്ളൂ.

മാര്‍ജിന്‍, സെറ്റില്‍മെന്റ് സമയം എന്നിവ പോലുള്ള കാര്യങ്ങളിലും രാജ്യം പുരോഗതി കൈവരിച്ചിട്ടുണ്ട്.

X
Top