നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

മാന്ദ്യം ആസന്നമെന്ന് ജെപി മോര്‍ഗന്‍ സിഇഒ ജാമി ഡിമോണ്‍

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം പകുതിയോടെ ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ ചീഫ് എക്‌സിക്യൂട്ടീവ് ജാമി ഡിമോണ്‍. പണപ്പെരുപ്പം, വലിയ പലിശനിരക്കുകള്‍, ഉക്രയ്‌നിലെ റഷ്യന്‍ അധിനിവേശം, ഫെഡറല്‍ റിസര്‍വ് പണനയത്തിന്റെ അജ്ഞാത ഫലങ്ങള്‍ എന്നിവ സൂചകങ്ങളാണ്.

‘യുഎസിനെയും ലോകത്തെയും മാന്ദ്യത്തിലേയ്ക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്ന ഗൗരവമേറിയ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി. മാന്ദ്യം യൂറോപ്പിനെ ഗ്രസിച്ചിരിക്കുന്നു. വരുന്ന 9 മാസങ്ങള്‍ക്കുള്ളില്‍ അത് യു.എസിലേയ്ക്കും പടരാം.’ സിഎന്‍ബിസി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡിമോണ്‍ പറഞ്ഞു.

ബെഞ്ച്മാര്‍ക്ക് എസ്ആന്റ്പി സൂചിക, ഈവര്‍ഷം ഇതുവരെ 24 ശതമാനം പോയിന്റുകള്‍ നഷ്ടപ്പെടുത്തി. മൂന്ന് പ്രധാന യുഎസ് സൂചികകള്‍ ബെയര്‍ മാര്‍ക്കറ്റുകളുമായി. മറ്റൊരു തകര്‍ച്ച കൂടി എസ്ആന്റ്പിയെ ലക്ഷ്യമിട്ടുനീങ്ങുകയാണ്.

വരാനിരിക്കുന്ന തകര്‍ച്ച കഴിഞ്ഞുപോയതിനേക്കാള്‍ ഗുരുതരമായിരിക്കുമെന്നും ഡിമോണ്‍ പറഞ്ഞു. വന്‍കിട യുഎസ് ബാങ്കുകള്‍ മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക ‘ചുഴലിക്കാറ്റ്’ നേരിടാന്‍ തയ്യാറാകാന്‍ ഈവര്‍ഷമാദ്യം ഡിമോണ്‍ നിക്ഷേപകരോട് ആവശ്യപ്പെട്ടിരുന്നു.

X
Top