തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

2025 പകുതിയോടെ 10 ഗ്രാം സ്വർണ്ണ വില 1 ലക്ഷത്തിലെത്തുമെന്ന് ജെ പി മോർഗൻ

മുംബൈ: രാജ്യാന്തര സ്വർണ്ണ വില 2026 വർഷത്തിന്റെ രണ്ടാം പാദത്തിൽ 4,000 ഡോളർ ഭേദിക്കുമെന്ന് ആഗോള ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ജെ.പി മോർഗൻ വിലയിരുത്തുന്നു. ആഗോള തലത്തിൽ നില നിൽക്കുന്ന അനിശ്ചിതാവസ്ഥകളാണ് കാരണമായി പറയുന്നത്.

ഇങ്ങനെ സംഭവിച്ചാൽ കേരളത്തിലെ വിപണിയിൽ 10 ഗ്രാമിന് 1 ലക്ഷം രൂപ നിലവാരം മറികടക്കും. പണിക്കൂലി വർധിച്ചാൽ മഞ്ഞ ലോഹത്തിന്റെ ഭാരം വീണ്ടും ഉയരും.

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ചെറിയ കുറവ് സംഭവിക്കുമ്പോൾ പോലും ഡിമാൻഡ് ഉയരുന്നതായി വ്യാപാരികൾ പറയുന്നു. വിവാഹ പാർട്ടികൾ അടക്കമുള്ളവരുടെ വലിയ പർച്ചേസുകൾ ഇത്തരത്തിൽ നടക്കുന്നു. ജ്വല്ലറികളുടെ അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നവരും ഏറെയാണ്.

മെയ് പകുതിയോടെ രാജ്യാന്തര സ്വർണ്ണ വിലയിൽ വലിയ ഇടിവുണ്ടായിരുന്നു. ഇതോടെ കേരളത്തിലെ സ്വർണ്ണ വിലയിലും താഴ്ച്ചയുണ്ടായി. ഈ മാസത്തെ താഴ്ന്ന വിലയിലേക്ക് സംസ്ഥാനത്തെ നിരക്കുകൾ എത്തിയത് മെയ് 15ാം തിയ്യതിയാണ്.

അന്ന് പവന് 68,880 രൂപയും, ഗ്രാമിന് 8,610 രൂപയുമായിരുന്നു വില. ഇവിടെ നിന്ന് ഇന്നലെ വരെ പവന് 2,640 രൂപയും, ഗ്രാമിന് 330 രൂപയും വില ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത് മെയ് 8ാം തിയ്യതി രാവിലെയാണ്.

അന്ന് പവന് 73,040 രൂപയും, ഗ്രാമിന് 9,130 രൂപയുമായിരുന്നു നിരക്ക്.

X
Top