സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ജോയ് ആലുക്കാസ് ഐപിഒ ഉടനില്ല

തൃശൂർ: കേരളം(Keralam) ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ (Joyalukkas) പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) ഉടനില്ല.

കമ്പനിയുടെ മൂലധനസ്ഥിതി ശക്തമാണെന്നും ആവശ്യത്തിന് ഫണ്ടിങ് ആഭ്യന്തരമായി തന്നെ ഉറപ്പാക്കാനാകുമെന്നും ജോയ് ആലുക്കാസ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ മാത്യു തോമസ് വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ ബാലൻസ് ഷീറ്റ് വിപണിയിലെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലാണുള്ളത്. നിലവിൽ പ്രാരംഭ ഓഹരി വിൽപന നടത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത എതിരാളികളെ ഉൾപ്പെടെ അപേക്ഷിച്ച് ജോയ് ആലുക്കാസ് മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ചവയ്ക്കുന്നതും. കമ്പനിക്ക് വായ്പകൾ നൽകാൻ ബാങ്കുകളും ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

വരുമാനം നിലവിലെ 25,000 കോടി രൂപയിൽ നിന്ന് 50,000 കോടി രൂപയിലേക്ക് അടുത്ത 7 വർഷത്തിനകം ഉയർത്തുകയാണ് ജോയ് ആലുക്കാസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത 2-3 വർഷത്തിന് ശേഷമേ ജോയ് ആലുക്കാസ് ഐപിഒ ആലോചിക്കുന്നുള്ളൂ. നേരത്തേ, 2018 മുതൽ ജോയ് ആലുക്കാസ് ഐപിഒയ്ക്ക് ഒരുക്കം നടത്തിയിരുന്നു. 2,300 കോടി രൂപയുടെ സമാഹരണം ഉന്നമിട്ട് 2022 മാർച്ചിൽ സെബിക്ക് (SEBI) അപേക്ഷയും (ഡിആർഎച്ച്പി/DRHP)) സമർപ്പിച്ചിരുന്നു.

എന്നാൽ, വിപണി സാഹചര്യം പ്രതികൂലമായതിനാൽ 2023 ഫെബ്രുവരിയിൽ ഐപിഒയ്ക്കുള്ള നീക്കം ജോയ് ആലുക്കാസ് നിർത്തിവയ്ക്കുകയായിരുന്നു.

X
Top