ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും

വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് സെപ്റ്റംബര് മാസത്തില് ഇന്ത്യ സന്ദര്ശിച്ചേക്കും. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര് സൗത്ത് ആന്ഡ് സെന്ട്രല് ഏഷ്യ ഡൊണാള്ഡ് ലു ആണ് വാര്ത്താ ഏജന്സിയായ പി.ടി.ഐയ്ക്കു നല്കിയ അഭിമുഖത്തില് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-യു.എസ്. ബന്ധത്തില് 2023 സുപ്രധാന വര്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഈ വര്ഷം ഏറെ ഗുണകരമായ ഒന്നായിരിക്കും. ജി 20-ക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുന്നു. ഏഷ്യ പസഫിക് എക്കണോമിക് കോര്പറേഷന്റെ ആതിഥ്യം വഹിക്കുന്നത് അമേരിക്കയാണ്.

ജപ്പാന് ജി7ന് ആതിഥ്യം വഹിക്കുന്നു. ക്വാഡി (ക്യു.യു.എ.ഡി.)ലെ ധാരാളം അംഗങ്ങള് നേതൃസ്ഥാനങ്ങള് വഹിക്കുകയാണ്. ഇത്, രാജ്യങ്ങളെ കൂടുതല് അടുപ്പിക്കാനുള്ള അവസരങ്ങളാണ് നല്കുന്നത്, ഡൊണാള്ഡ് ലു പറഞ്ഞു.

സെപ്റ്റംബറില് ഇന്ത്യ സന്ദര്ശിക്കാമെന്ന പ്രതീക്ഷയാണ് ജോ ബൈഡന് ഉള്ളതെന്നും ജി-20 ലീഡേഴ്സ് ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്ശനമായിരിക്കും അതെന്നും ഡൊണാള്ഡ് ലു കൂട്ടിച്ചേര്ത്തു.

X
Top