കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ജെഎം ഫിനാന്‍ഷ്യല്‍ ചെറുകിട ഫണ്ടുകള്‍ വിപണിയിലിറക്കി

കൊച്ചി: മ്യൂച്വല്‍ ഫണ്ട് രംഗത്തെ പ്രമുഖരായ ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് പുതിയ സ്‌മോള്‍ കാപ് ഫണ്ടുകള്‍ (എന്‍എഫ്ഒ) വിപണിയിലിറക്കി. ചെറുകിട ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഇക്വിറ്റി പദ്ധതിയാണിത്. ജൂണ്‍ 10 വരെ പുതിയ ഫണ്ടുകള്‍ വാങ്ങാന്‍ കഴിയും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിന്നു നേട്ടുമുണ്ടാക്കുന്ന, മികച്ച കമ്പനികളില്‍ നിക്ഷേപിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ഓഹരികളുടെ തെരഞ്ഞെടുപ്പും പോര്‍ട്‌ഫോളിയോ നിര്‍മ്മാണവും റിസിക് മാനേജ്‌മെന്റിനുള്ള കുറ്റമറ്റ സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.

ഓഹരികളുടെ തെരഞ്ഞെടുപ്പില്‍ കോര്‍പറേറ്റ് ഭരണം, മാനേജ്‌മെന്റ് നിലവാരം, നടത്തിപ്പ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇക്വിറ്റി നിക്ഷേപ, ഗവേഷണ മേഖലകൡ 130 വര്‍ഷത്തിലേറെ പരിചയവും വൈദഗ്ദ്യവുമുള്ള സംഘമാണ് ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടിലുള്ളത്.

ഹ്രസ്വ കാലയളവില്‍ അസ്ഥിരത പ്രകടിപ്പിക്കാറുണ്ടെങ്കിലും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ മുന്‍ പന്തിയിലാണ് ചെറുകിട ഓഹരികളെന്നും ഈ പ്രക്രിയ പ്രയോജനപ്പെടുത്തുന്നതിനാണ് ജെഎമ്മിന്റെ പുതിയ ഫണ്ടുകള്‍ ലക്ഷ്യമിടുന്നതെന്നും ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ഇക്വിറ്റി സിഐഒ സതീഷ് രാമനാഥന്‍ പറഞ്ഞു.

7 വര്‍ഷത്തിലേറെ കാല ദൈര്‍ഘ്യമുള്ള നിക്ഷേപത്തില്‍ നിഫ്റ്റി സ്‌മോള്‍ കാപ് 250 സൂചിക നഷ്ടം രേഖപ്പെടുത്തിയ ചരിത്രമില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആഗോള വളര്‍ച്ചയില്‍ കുതിപ്പു നടത്തുമ്പോള്‍ ആഭ്യന്തര അടിത്തറയുള്ള ചെറുകിട ഓഹരികള്‍ക്കാണ് അതിന്റെ പ്രയോജനം കാര്യമായി ലഭിക്കുക.

പ്രത്യേക ആസ്തി വിഭാഗത്തില്‍ ദീര്‍ഘ കാല നേട്ടം ഉറപ്പുള്ളപ്പോള്‍ മാത്രം എന്‍എഫ് ഒ ഇറക്കുകയാണ് നയമെന്ന് ചടങ്ങില്‍ സംസാരിച്ച ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അമിതാഭ് മൊഹന്തി പറഞ്ഞു.

(മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധിച്ചു വായിക്കണം)

X
Top