ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ജെഎം ഫിനാന്‍ഷ്യല്‍ ബല്‍വാനില്‍ 40 കോടി രൂപ നിക്ഷേപിക്കുന്നു

കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍, മോഡിഷ് ട്രാക്ടര്‍ഓര്‍കിസാന്‍ (ബല്‍വാന്‍) പ്രൈവറ്റ് ലിമിറ്റഡില്‍ 40 കോടി രൂപ നിക്ഷേപിക്കുന്നു.

കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ബല്‍വാന്‍ കൃഷി ബ്രാന്‍ഡില്‍ അറിയപ്പെടുന്ന മോഡിഷ് ട്രാക്ടറോര്‍ കിസാന്‍ പ്രൈവറ്റ് ലിമിറ്റഡ്.

രോഹിത് ബജാജും ശുഭം ബജാജും ചേര്‍ന്ന് 2015ല്‍ ആരംഭിച്ച ബല്‍വാന്‍ താങ്ങാവുന്ന വിലയില്‍ ഉല്‍പാദിപ്പിക്കുന്ന ചെറുകിട കൃഷി ഉപകരണങ്ങള്‍ കര്‍ഷകര്‍ക്കു പ്രിയങ്കരമാണ്.

നിലവാരമുള്ള കാര്‍ഷികോപകരണങ്ങളുടേയും സ്‌പെയര്‍ പാര്‍ട്ടുകളുടേയും വിപണനവും വില്‍പനാനന്തര സേവനവും ഉറപ്പാക്കുന്ന കമ്പനി ഒരു കുടക്കീഴില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.

ജെഎം ഫിനാന്‍ഷ്യല്‍ നല്‍കുന്ന നിക്ഷേപം ബല്‍വാന്‍ കുഷിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മൂലധനാവശ്യങ്ങള്‍ക്കും വിതരണ ശൃംഖലയുടെ വികസനത്തിനും കമ്പനിയെ രാജ്യത്തെ ഏറ്റവും പ്രധാന കാര്‍ഷിക ഉപകരണ നിര്‍മ്മാണ കമ്പനിയാക്കി മാറ്റുന്നതിനുമാണ് ഉപയോഗിക്കുക.

X
Top