സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ജിയോയുടെ അറ്റാദായം 23.4 % വര്‍ധിച്ച് 6,539 കോടിയായി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ അറ്റദായത്തിൽ 23.4 ശതമാനം വർധന. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 6,539 കോടി രൂപയായി. ജൂലായ് തുടക്കത്തിൽ താരിഫ് വർധിപ്പിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 195.1 രൂപയായി ഉയർന്നു. തുടർച്ചയായി നാല് മാസം 181.7 രൂപയായിരുന്നു. വാർഷിക അടിസ്ഥാനത്തിൽ 7.4 ശതമാനമാണ് ഈയിനത്തിലെ വരുമാന വർധന.

താരിഫ് വർധനയിലെ നേട്ടം പൂർണമായി പ്രതിഫലിക്കുക അടുത്ത പാദത്തിലെ പ്രവർത്തന ഫലത്തിലായിരിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ടാം പാദത്തിലെ വരുമാനം 18 ശതമാനം കൂടി 31,709 കോടിയായി. മുൻ പാദത്തെ അപേക്ഷിച്ച് 12.8 ശതമാനമാണ് വർധന.

14.8 കോടി വരിക്കാർ 5ജിയിലേക്ക് മാറിയതായും കമ്പനി അറിയിച്ചു. അതേസമയം, നടപ്പ് പാദത്തിൽ 1.09 കോടി വരിക്കാരെ ജിയോക്ക് നഷ്ടമായി. തുടർച്ചയായി ഏഴ് പാദങ്ങളിൽ വരിക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായ ശേഷമാണ് ആദ്യമായി ഇടിവ് രേഖപ്പെടുത്തുന്നത്.

ആദ്യ പാദത്തിൽ 48.97 കോടി വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടാപാദത്തിലാകട്ടെ 47.88 കോടിയായി.

ഡാറ്റ ഉപയോഗം 24% വർധിച്ച് 45 ബില്യൺ ജിബി ആയി. വോയ്സ് ട്രാഫിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4% വർധിച്ച് 1.42 ലക്ഷം കോടി മിനിറ്റിലെത്തി. ജിയോ എയർ ഫൈബർ വരിക്കാരുടെ എണ്ണത്തിലും നേട്ടമുണ്ടായി.

28 ദശലക്ഷം വീടുകളെ ജിയോ എയർ ഫൈബർ വഴി ബന്ധിപ്പിക്കാനായി.

X
Top