ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഏറ്റവും വലിയ ഫിക്സ്ഡ് വയര്‍ലെസ് ആക്സസ് സേവനദാതാവാകാന്‍ ജിയോ

മുംബൈ: ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (FWA) സേവനദാതാവാകാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഡാറ്റയെ അടിസ്ഥാനമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ വിദഗ്ധര്‍ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ട്രായിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2025 മേയ് മാസത്തില്‍ ജിയോയുടെ 5G FWA ഉപയോക്താക്കളുടെ എണ്ണം 68.8 ലക്ഷമായി ഉയര്‍ന്നു.

2025 മാര്‍ച്ചില്‍ ടി-മൊബൈലിന്റെ ഉപയോക്താക്കള്‍ 68.5 ലക്ഷമായിരുന്നു. ജിയോ ഏകദേശം 10 ലക്ഷം FWA ഉപയോക്താക്കളെ ഫൈബര്‍ ടു ഹോം (FTTH) വിഭാഗത്തിലേക്ക് മാറ്റിയതിനാല്‍, മേയ് മാസത്തില്‍ അവരുടെ FWA ഉപയോക്താക്കളുടെ എണ്ണം 59 ലക്ഷമായി. എന്നിരുന്നാലും, അതേ മാസം ജിയോ 7.4 ലക്ഷം പുതിയ ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തു.

തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യവസായത്തിലെ മൊത്തം FWA ഉപയോക്താക്കളുടെ എണ്ണം (UBR ഒഴികെ) 74 ലക്ഷമാണെന്നും, ജിയോയുടെ UBR പുനര്‍വിന്യാസത്തിന് ശേഷം അവരുടെ ഉപയോക്താക്കളുടെ എണ്ണം 59 ലക്ഷമാണെന്നും വ്യക്തമാക്കുന്നു.

‘UBR ഉള്‍പ്പെടെ ജിയോയുടെ FWA ഉപയോക്താക്കള്‍ 68.8 ലക്ഷമാണ്. ഇത് ടി-മൊബൈലിന്റെ 68.5 ലക്ഷം ഉപയോക്താക്കളെ മറികടക്കുന്നു.

X
Top