ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

’26GHZ’ ഉപയോഗത്തിന് പ്രത്യേക അനുമതി തേടി ജിയോ

കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത്തില്‍ നട്ടം തിരിയുന്ന ഒരു വ്യക്തി ആണോ നിങ്ങള്‍? നിങ്ങള്‍ ഒരു റിലയന്‍സ് ജിയോ വൈഫൈ സേവന ഉപഭോക്താവ് ആണോ? എന്നാല്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അംബാനി കണ്ടെത്തി കഴിഞ്ഞു. സൂപ്പര്‍ഫാസ്റ്റ് വൈഫൈ അധികം വൈകാതെ ഉപയോഗിക്കാന്‍ നിങ്ങള്‍ തയ്യാറായിക്കൊള്ളൂ.

ജിയോയുടെ വലിയ പദ്ധതി
പലരും ഇന്നു വീടുകളിലെ വൈഫൈയ്ക്ക് വേഗം പോരെന്നു പരാതിപ്പെടാറുണ്ട്. ഇതിനുള്ള പരിഹാരവുമായാണ് അംബാനിയുടെ ജിയോ എത്തുന്നത്. വൈ-ഫൈ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 26 ജിഗാഹെര്‍ട്‌സ് ബാന്‍ഡ് എന്ന് വിളിക്കുന്ന ഒരു പ്രത്യേക റേഡിയോ ഫ്രീക്വന്‍സി ഉപയോഗിക്കാന്‍ കമ്പനി അനുമതി തേടി കഴിഞ്ഞു.

സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന പക്ഷം ഉപയോക്താക്കള്‍ക്കു അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

എന്തുകൊണ്ട് സര്‍ക്കാര്‍ അംഗീകാരം?
പ്രസ്തുത ബാന്‍ഡിന്റെ ഉപയോഗത്തിന് കമ്പനിക്ക് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. പുതിയൊരു റോഡ് നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കുന്നതിനു തുല്യമാണിതെന്നു വിദഗ്ധര്‍ പറയുന്നു.

കമ്പനികള്‍ അവരുടെ കൈവശമുള്ള ബാന്‍ഡുകള്‍ നിര്‍ദിഷ്ട കാര്യങ്ങള്‍ക്കു പുറമേ വിനിയോഗിക്കുന്നതിനു സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. ഇവിടെ വൈ-ഫൈയ്ക്കായി 5ജി ബാന്‍ഡ് ഉപയോഗിക്കാന്‍ അംബാനി ആഗ്രഹിക്കുന്നു. ഡിഒടിയുടെ പച്ചക്കൊടി ഇല്ലാതെ ജിയോയ്ക്ക് ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ല.

26GHz ബാന്‍ഡ്
നിലവില്‍ വീടുകളിലെ വൈഫൈ 5GHz ബാന്‍ഡുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 26GHz ബാന്‍ഡ് അവതരിപ്പിക്കുന്നത് എക്‌സ്പ്രസ് ലെയ്ന്‍ പോലെയാണ്. 26GHz ബാന്‍ഡ് കൂടുതലും സൂപ്പര്‍-ഫാസ്റ്റ് 5ജി മൊബൈല്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ പ്രത്യേക ബാന്‍ഡ് ഉപയോഗിച്ച് 5ജി സാങ്കേതികവിദ്യയെ വൈ-ഫൈയുമായി സമന്വയിപ്പിക്കാനാണ് ജിയോയുടെ ശ്രമം. ഈ ‘ഹൈബ്രിഡ്’ സമീപനം അവിശ്വസനീയമാംവിധം വേഗമേറിയതാകുമെന്നു വിദഗ്ധര്‍ പറയുന്നു.

ജിയോയുടെ നീക്കം
ഡിഒടി അംഗീകാരം ലഭിച്ചാല്‍ ജിയോ വീണ്ടും ഒരു ഗെയിം ചേയ്ഞ്ചര്‍ ആകും. അങ്ങനെയെങ്കില്‍ വിപണി എതിരാളികളായ എയര്‍ടെലും സമാനമായ അംഗീകാരം ആവശ്യപ്പെട്ടേക്കും.

മത്സരം കടുക്കുന്നത് ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും, ഉയര്‍ന്ന വേഗമുള്ള ഇന്റര്‍നെറ്റും, കൂടുതല്‍ തെരഞ്ഞെടുപ്പുകളും സാധ്യമാക്കും.

അ‌തേസമയം ഈ സേവനത്തിന് സർക്കാർ അ‌നുമതി നൽകുമോ എന്ന കാര്യം വരും ദിവസങ്ങളിൽ അ‌റിയാം. നൽകിയാൽ മേഖലയിൽ വൻ വിപ്ലവം സാധ്യമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

X
Top