കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വിലകുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ വീണ്ടും പരിഷ്‌കരിച്ച് ജിയോ

രൊറ്റ നിരക്കു വര്‍ധന കൊണ്ടു മുകേഷ് അംബാനി കാര്യങ്ങള്‍ പഠിച്ചില്ലെന്നു തോന്നുന്നു. ഇക്കഴിഞ്ഞ നിരക്കു വര്‍ധനയെ തുടര്‍ന്നു റിലയന്‍സ് ജിയോയ്ക്ക് നഷ്ടമായത് ലക്ഷകണക്കിന് ഉപയോക്താക്കളെയാണ്.

ഇതുമൂലം കമ്പനിക്കുണ്ടായ നഷ്ടം വലുതാണെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ 490 ദശലക്ഷത്തിലധികം വരിക്കാര്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായി ജിയോ തുടരുന്നു.

നിലവില്‍ ജിയോ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ജനപ്രിയമായ 2 ചെറു പ്ലാനുകള്‍ പരിഷ്‌കരിച്ചതിലൂടെയാണ്. 19 രൂപയുടെയും, 29 രൂപയുടെയും ഡാറ്റ വൗച്ചറുകളാണ് കമ്പനി പരിഷ്‌കരിച്ചത്.

റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ധിപ്പിച്ച് അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് കമ്പനിയുടെ ഈ ഇടപെടല്‍. പുതിയ ഇടപെടല്‍ നിങ്ങളെ എങ്ങനെ ബാധിക്കുമെന്നു നോക്കാം.

19 രൂപയുടെ ഡാറ്റ വൗച്ചര്‍ പ്ലാന്‍
19 രൂപയുടെ ഡാറ്റ വൗച്ചര്‍ പ്ലാനിനെ പറ്റി നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാമെന്നു കരുതുന്നു. ഈ വൗച്ചര്‍ ഉപയോക്്താക്കള്‍ക്ക് 1 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നതാണ്.

പരിഷ്‌കരണത്തിനു ശേഷം 1 ജിബി ഡാറ്റ ലഭിക്കും. പക്ഷെ ഇടപെടല്‍ ഉണ്ടായത് വാലിഡിറ്റിയില്‍ ആണ്. മുമ്പ് ഈ ഡാറ്റ വൗച്ചര്‍ അടിസ്ഥാന പ്ലാനിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

അതായത് നിങ്ങള്‍ 84 ദിവസം വാലിഡിറ്റിയുള്ള ഒരു പ്ലാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍, ഡാറ്റ വൗച്ചറും 84 ദിവസത്തേയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ വൗ്ച്ചറിന്റെ സാധുത വെറും ഒരു ദിവസം ആയിരിക്കും.

29 രൂപയുടെ ഡാറ്റ വൗച്ചര്‍ പ്ലാന്‍
2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 29 രൂപയുടെ പ്ലാനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ പോലെ മുമ്പ് ഈ വൗച്ചറിനും അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിക്കു തുല്യമായ സാധുത ഉണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ വൗച്ചറിന്റെ വാലിഡിറ്റി 2 ദിവസം മാത്രമായിരിക്കും.

സപ്ലിമെന്ററി ഡാറ്റയ്ക്കായി ഡാറ്റ വൗച്ചറുകളെ ആശ്രയിക്കുന്ന ജിയോ ഉപയോക്താക്കളെ സംബന്ധിച്ചു വന്‍ തിരിച്ചടിയാണ് കമ്പനിയുടെ പുതിയ നീക്കം.

വീടുകളിലും, ഓഫീസുകളിയും സ്ഥിരമായി വൈഫൈ ഉപയോഗിക്കുകയും, മൊബൈല്‍ ഡാറ്റയുടെ ഉപയോഗം കുറവുള്ളവരും കമ്പനികളുടെ ചെറു പ്ലാനുകളെ കൂടുതലായി ആശ്രയിക്കുന്ന ശീലം വര്‍ധിച്ചുവരുന്നു.

ഇത്തരക്കാര്‍ ഇത്തരം ചെറു ഡാറ്റ പായ്ക്കുകളെ കൂടുതലായി ഉപയോഗിച്ചിരുന്നു. കമ്പനിയുടെ പുതിയ നീക്കം ഇത്തരം ഉപയോക്താക്കളെ വീണ്ടും വില കൂടിയ പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാക്കും.

X
Top