ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ

ട്ടാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ(Reliance Jio). സെപ്റ്റംബർ അഞ്ച് മുതൽ പത്ത് വരെ നിശ്ചിത പ്ലാനുകൾ റീച്ചാർജ്(Recharge) ചെയ്യുന്നവർക്ക് 700 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

ആനിവേഴ്സറി ഓഫർ(Anniversary Offer) അനുസരിച്ച് 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി. ദിവസേന 2 ജിബി ഡാറ്റയാണ് ഈ പ്ലാനുകളിൽ ലഭിക്കുക. 3599 രൂപയുടെ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി. ഇതിൽ 2.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കും.

10 ഒടിടി പ്ലാനുകളുടെ സബ്സ്ക്രിപ്ഷൻ, 175 രൂപ വിലയുള്ള 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്, മൂന്ന് മാസത്തെ സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ്. 2999 രൂപയുടെ ഇടപാടുകൾ നടത്തുന്ന അജിയോ ഉപഭോക്താക്കൾക്കുള്ള 500 രൂപയുടെ വൗച്ചറുകൾ എന്നിവയും ആനുകൂല്യങ്ങളായി.

എട്ട് വർഷം മുമ്പാണ് ഇന്ത്യൻ ടെലികോം വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ തുടക്കം കുറിച്ചത്. കുറഞ്ഞ ചിലവിൽ ഡാറ്റയും അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ജിയോ അതിവേഗം വിപണി പിടിച്ചടക്കുകയായിരുന്നു.

ഇന്ന് ടെലികോം സേവനങ്ങൾക്കുപരി വിവിധ ഡിജിറ്റൽ സാങ്കേതിക വിദ്യാ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളിൽ സജീവമാണ് ജിയോ.

X
Top