ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടുംടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ച് വിദഗ്ധര്‍

മുംബൈ: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ടാറ്റ മോട്ടോഴ്‌സിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍. ഇന്റേണല്‍ കമ്പഷന്‍ എഞ്ചിന്‍സ്, ഇലക്ട്രോണിക് വെഹിക്കിള്‍ എന്നിവയിലേയ്ക്കുള്ള മാറ്റം ആദ്യം നടപ്പിലാക്കിയ വാഹനകമ്പനി എന്ന നിലയില്‍ ടാറ്റ മോട്ടോഴ്‌സ് ഈ രംഗത്ത് നേട്ടം കൈവരിക്കുമെന്ന് സ്വാസ്തിക ഇന്‍വെസ്റ്റ് മാര്‍ട്ട് ലിമിറ്റഡിലെ റിസര്‍ച്ച് ഹെഡ് സന്തോഷ് മീന പറഞ്ഞു. സെമികണ്ടക്ടര്‍ ലഭ്യതക്കുറവ്, ഉത്പാദന സാമഗ്രികളുടെ വിലകയറ്റം എന്നീ പ്രശ്‌നങ്ങള്‍ക്ക് ഹ്രസ്വകാലത്തില്‍ പരിഹാരമാകും.
മെയ് മാസത്തെ വാഹനവില്‍പനയില്‍ കമ്പനി ഉയര്‍ച്ച നേടിയിട്ടുമുണ്ട്. ഇലക്ട്രോണിക് വാഹനങ്ങള്‍, യാത്രാവാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പന അധികമാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ സ്വാസ്തിക കമ്പനി ഓഹരികളുടെ കാര്യത്തില്‍ പോസിറ്റീവാണ്. ഹ്രസ്വകാലത്തില്‍ ഓഹരി 480 രൂപവരെ ഉയരുമെന്നും സന്തോഷ് മീന പറഞ്ഞു.
നിലവില്‍ 372 രൂപയിലാണ് ഓഹരിയുള്ളത്. ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബഗാദിയയുടെ അഭിപ്രായപ്രകാരം ഓരോ ഇടിവും ഓഹരി സ്വരൂപിക്കാനുള്ള അവസരമാണ്. ഓഹരി 480 രൂപവരെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെയും അഭിപ്രായം.
കണ്‍സോളിഡേഷനിലായിരുന്ന ഓഹരി നിലവില്‍ അപ്‌ട്രെന്‍ഡിലാണ്. പോര്‍ട്ട്‌ഫോളിയോയില്‍ ഓഹരിയുള്ളവര്‍ അത് നിലനിര്‍ത്തണമെന്നും ബഗാദിയ പറഞ്ഞു. അതേസമയം 390 രൂപയിലാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്.
മെയ് മാസത്തില്‍ കമ്പനിയുടെ ആഭ്യന്തര, അന്തര്‍ദ്ദേശീയ വില്‍പന 76,210 വാഹനങ്ങളായി ഉയര്‍ന്നിരുന്നു. ഒരുവര്‍ഷം മുന്‍പുള്ള കാലയളവിനെ അപേക്ഷിച്ച് 185 ശതമാനം വര്‍ധനവാണിത്. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയില്‍ 3,92,50,000 ഓഹരികളാണുള്ളത്. മൊത്തം ഓഹരികളുടെ 1.18 ശതമാനമാണിത്.

X
Top