8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

102 കോടിയുടെ ഓർഡറുകൾ നേടി ജാഷ് എഞ്ചിനീയറിംഗ്

മുംബൈ: പുതിയ ഓർഡറുകൾ ലഭിച്ചതായി പ്രഖ്യാപിച്ച് ജാഷ് എഞ്ചിനീയറിംഗ്. 102 കോടി രൂപ മൂല്യമുള്ള ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. ഓർഡർ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരികൾ 10.90 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 803 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കമ്പനിക്ക് ലഭിച്ച 102 കോടി രൂപയുടെ മൊത്തം ഓർഡറിൽ 66 കോടി രൂപ മൂല്യമുള്ള ഓർഡർ ഇന്ത്യൻ വിപണിയിൽ നിന്നുള്ളതാണെന്നും. ശേഷിക്കുന്ന 36 കോടിയുടെ ഓർഡർ വിദേശ വിപണിയിൽ നിന്നാണെന്നും കമ്പനി അറിയിച്ചു. കൂടാതെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ഓർഡറാണിതെന്ന് കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

തദ്ദേശീയ ഓർഡറുകളിൽ ചിലത് ടാറ്റ പ്രോജക്‌ട്‌സ്, എൻവിറോ ഇൻഫ്രാ എൻജിനീയർ എന്നിവയിൽ നിന്നാണ് ലഭിച്ചത്. ഈ ഓർഡറുകളോടെ കമ്പനിയുടെ മൊത്തം ഏകീകൃത ഓർഡർ ബുക്ക് 669 കോടി രൂപയായി ഉയർന്നു.

വ്യവസായം, ജലം, മലിനജല വ്യവസായം, ബൾക്ക് സോളിഡ് ഹാൻഡ്‌ലിംഗ് വ്യവസായം എന്നിവയ്‌ക്കായി വൈവിധ്യമാർന്ന എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ജനറൽ എഞ്ചിനീയറിംഗ് ലിമിറ്റഡ്.

X
Top