പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

രാജസ്ഥാനിൽ 22,400 കോടി രൂപ നിക്ഷേപിക്കാൻ ജാക്‌സൺ ഗ്രീൻ

രാജസ്ഥാൻ: രാജസ്ഥാനിൽ ഘട്ടംഘട്ടമായി ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ പദ്ധതികൾ സ്ഥാപിക്കുന്നതിന് 22,400 കോടി രൂപ നിക്ഷേപിക്കുമെന്ന് ജാക്സൺ ഗ്രീൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സർക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചതായി ജാക്സൺ ഗ്രീൻ പ്രസ്താവനയിൽ പറഞ്ഞു.

കരാർ പ്രകാരം ജാക്‌സൺ ഗ്രീൻ പ്രതിവർഷം 3,65,000 ടൺ ശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ പ്ലാന്റ് ഉൾപ്പെടുന്നു ഒരു സംയോജിത ഹൈബ്രിഡ് പുനരുൽപ്പാദിപ്പിക്കാവുന്ന പവർ കോംപ്ലക്‌സ് ഘട്ടം ഘട്ടമായി സ്ഥാപിക്കും.

2023 നും 2028 നും ഇടയിൽ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 32,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജാക്‌സൺ ഗ്രീൻ, ഗ്ലോബൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിഷ് അയ്യർ, രാജസ്ഥാൻ സർക്കാരിന്റെ ഊർജ പ്രിൻസിപ്പൽ സെക്രട്ടറി ഭാസ്‌കർ എസ് സാവന്ത് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

രാജസ്ഥാൻ സർക്കാർ ജാക്സൺ ഗ്രീനിന് ആവശ്യമായ രജിസ്ട്രേഷനുകൾ, അംഗീകാരങ്ങൾ, ക്ലിയറൻസുകൾ എന്നിവ നേടുന്നതിനും ഇൻസെന്റീവുകൾ നൽകുന്നതിനും സൗകര്യമൊരുക്കും. ഗ്രീൻ ഹൈഡ്രജൻ, പച്ച അമോണിയ ആസ്തികളുടെ മുൻനിര ഡെവലപ്പറും ഇന്റഗ്രേറ്ററും ആകാനുള്ള അവരുടെ ആഗോള അഭിലാഷങ്ങൾ ജാക്‌സൺ ഗ്രീൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

X
Top