ഇന്ത്യയുടെ ‘ഹലാല്‍’ വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരംദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്രകേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കംകേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞുബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

ട്വിറ്റർ ബോർഡിൽ നിന്ന് പടിയിറങ്ങി ജാക്ക് ഡോർസി

സാൻഫ്രാൻസിസ്കോ: വ്യാജ/സ്പാം അക്കൗണ്ടുകളുടെ യഥാർത്ഥ എണ്ണം വെളിപ്പെടുത്താൻ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമുമായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് പോരാടുന്നതിനിടയിൽ ട്വിറ്റർ ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങി കമ്പനിയുടെ മുൻ സിഇഒയായ ജാക്ക് ഡോർസി. കഴിഞ്ഞ വർഷം നവംബറിൽ ഡോർസി ട്വിറ്റർ സിഇഒ സ്ഥാനം രാജിവച്ചിരുന്നു, തുടർന്ന് കമ്പനിയുടെ സിടിഒ ആയിരുന്ന ഇന്ത്യൻ വംശജനായ പരാഗ് അഗർവാളിനെ കമ്പനി സിഇഒയായി നിയയമിച്ചിരുന്നു. “2022 ലെ ഓഹരി ഉടമകളുടെ മീറ്റിംഗിൽ തന്റെ കാലാവധി അവസാനിക്കുന്നത് വരെ” ഡോർസി ബോർഡിൽ തുടരുമെന്ന് അന്ന് ട്വിറ്റർ അറിയിച്ചിരുന്നു.
മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റെർ ഏറ്റെടുത്തതിന് ശേഷം മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വീണ്ടും ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനാൽ താൻ ഇനി ഒരിക്കലും ട്വിറ്ററിന്റെ സിഇഒ ആകില്ലെന്ന് ഡോർസി വ്യക്തമാക്കിയിരുന്നു. നിലവിൽ സാമ്പത്തിക പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ബ്ലോക്കിന്റെ ഉടമസ്ഥനാണ് ഡോർസി.
കഴിഞ്ഞ ദിവസം നടന്ന ഷെയർഹോൾഡർമാരുടെ മീറ്റിംഗോടെ തന്റെ കാലാവധി അവസാനിച്ചതോടെയാണ് ജാക്ക് ഡോർസി ട്വിറ്റർ ബോർഡിൽ നിന്ന് പടിയിറങ്ങിയത്.

X
Top