ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

കമ്പനികള്‍ക്കുള്ള ഐടിആര്‍ ഫയലിംഗ് സമയപരിധി നീട്ടി

ന്യൂഡൽഹി: കമ്പനികള്‍ 2022-23 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ധനമന്ത്രാലയം നവംബര്‍ 7 വരെ നീട്ടി.

അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട കമ്പനികള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആയിരുന്നു. അതേസമയം ആഭ്യന്തര കമ്പനികള്‍ 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ 2022 ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കേണ്ടതുണ്ട്.

ട്രാന്‍സ്ഫര്‍ പ്രൈസിംഗ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായ കമ്പനികള്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2022 നവംബര്‍ 30 ആയിരിക്കുമെന്ന് വിജ്ഞാപനത്തിലുണ്ട്.

കഴിഞ്ഞ മാസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 7 വരെ നീട്ടിയിരുന്നു.

X
Top