തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

സ്പ്രൗട്ട്‌ലൈഫിനെ ഏറ്റെടുക്കുന്നു, ഐടിസി ഓഹരി ഉയര്‍ന്നു

ന്യൂഡല്‍ഹി: ലൈഫ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഐടിസി വിപണിയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. 0.72 ശതമാനം നേട്ടത്തില്‍ 334.65 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ബ്രേക്ക്ഔട്ട് സ്റ്റോക്കാണ് ഐടിസി.

സ്പ്രൗട്ട് ലൈഫിന്റെ 100 ശതമാനം ഘട്ടങ്ങളായി ഏറ്റെടുക്കുമെന്ന് സിഗരറ്റ്-ടു-ഹോട്ടല്‍ കൂട്ടായ്മ അറിയിക്കുന്നു.ആദ്യഘട്ടത്തില്‍ 175 കോടി രൂപയുടെയും 2025-ഓടെ 80 കോടി രൂപയുടെയും നിക്ഷേപമാണ് സ്പ്രൗട്ട്‌ലൈഫില്‍ നടത്തുക.ബാക്കി ഓഹരികളുടെ വില നിശ്ചയിച്ചിട്ടില്ല.

2026 മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകളും മുന്‍കൂട്ടി സമ്മതിച്ച മൂല്യനിര്‍ണ്ണയവും അടിസ്ഥാനമാക്കി തുകപിന്നീട് നിര്‍ണ്ണയിക്കും. ഉയര്‍ന്ന ഗ്രോസ് മാര്‍ജിന്‍ വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് സ്പ്രൗട്ട്്ലൈഫിന്റെ സഹസ്ഥാപക സുഹാസിനി സമ്പത്ത് പറയുന്നു.

മൊത്ത മാര്‍ജിന്‍ 40-50 ശതമാനം പരിധിയിലാണെന്നും അവര്‍ പറഞ്ഞു. താരതമ്യേന കുറഞ്ഞ മാര്‍ജിനുകള്‍ക്ക് വിമര്‍ശിക്കപ്പെട്ട പോര്‍ട്ട്‌ഫോളിയോയാണ് ഐടിസിയുടേത്. സ്പ്രൗട്ട്‌ലൈഫ് ഉത്പന്നങ്ങളെ കൂട്ടിച്ചേര്‍ക്കുന്നത് അതുകൊണ്ടുതന്നെ കമ്പനിയ്ക്ക് ഗുണം ചെയ്യും.

X
Top