ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ഐടി ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന ക്രമത്തില്‍ മാറ്റമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഐടി രംഗത്ത് പിരിച്ചുവിടലുകള്‍ ഏറുകയാണ്. മാത്രമല്ല പല കമ്പനികളും റിക്രൂട്ട്മെന്റുകള്‍ നിര്‍ത്തിവയ്ക്കുന്നു. എന്നിട്ടും ഐടി (വിവരസാങ്കേതിക വിദ്യ) ഉദ്യോഗാര്‍ത്ഥികള്‍ ജോലി തെരഞ്ഞെടുക്കുന്നതില്‍ ചില ഘടകങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായി റിപ്പോര്‍ട്ട്.

ശമ്പള പാക്കേജുകള്‍ക്കപ്പുറമുള്ള ഘടകങ്ങള്‍ക്കാണ് അവര്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ടെ ചെയ്തു. എന്തിനേറെ, അനുകൂല സാഹചര്യങ്ങളുണ്ടെങ്കില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍വരെ ചിലര്‍ തയ്യാറാണ്. കുറഞ്ഞ ശമ്പളമാണെങ്കിലും സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഒരു മെറ്റ ജീവനക്കാരന്‍ ഇത് സംബന്ധിച്ച് വെളിപെടുത്തിയത്.

കൂടാതെ, ബ്ലൈന്‍ഡ് അടുത്തിടെ നടത്തിയ ഒരു പഠനം മെറ്റ, സെയില്‍സ്ഫോഴ്സ് തുടങ്ങിയ പ്രധാന കമ്പനികളില്‍ നിന്നുള്ള ടെക് പ്രൊഫഷണലുകളുടെ മുന്‍ഗണന ക്രമങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നു. തൊഴില്‍ തെരഞ്ഞെടുക്കുമ്പോള്‍ സാമ്പത്തിക നഷ്ടപരിഹാരത്തിനപ്പുറമുള്ള ഘടകങ്ങള്‍ക്ക് അവര്‍ ഊന്നല്‍ നല്‍കി തുടങ്ങുന്നു. അപേക്ഷകരുടെ വലിയ പൂളും വര്‍ദ്ധിച്ച ഓപ്ഷനുകളും കാരണം കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഇപ്പോള്‍ തൊഴിലുടമയ്ക്ക് സാധിക്കും.

കമ്പനി സംസ്‌കാരം, കരിയര്‍ വളര്‍ച്ച, ജോലി-ജീവിത സന്തുലിതാവസ്ഥ, സ്ഥിരത തുടങ്ങിയ ഘടകങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ഗണ നല്‍കുന്നു.

X
Top