ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്

ഐടി ഓഹരികളുടെ റേറ്റിംഗില്‍ മാറ്റം

മുംബൈ: ഇന്ത്യയിലെ മുന്‍നിര ഐടി സേവന കമ്പനികളിലെ ബ്രോക്കറേജ് അനുമാനങ്ങളില്‍ മാറ്റം ദൃശ്യമായി. ജൂണ്‍പാദ വരുമാനവും വളര്‍ച്ചാ ആശങ്കകളും പുന: സംഘടനയുടെ സൂചനകളുമാണ് കാഴ്ചപ്പാട് മാറ്റാന്‍ അനലിസ്റ്റുകളെ പ്രേരിപ്പിച്ചത്. പ്രത്യേകിച്ചും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തങ്ങളുടെ തൊഴില്‍ ശക്തി 2 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ച നടപടി.

എച്ച്‌സിഎല്‍ ടെക്കിന്റെ ഓഹരികളിലാണ് പോസിറ്റീവ് മാറ്റം ദൃശ്യമായത്. ഓഹരിയ്ക്ക് ലഭിച്ച വാങ്ങല്‍ നിര്‍ദ്ദേശങ്ങള്‍ 16 ല്‍ നിന്ന് 23 ആയി വര്‍ദ്ധിച്ചപ്പോള്‍ വില്‍ക്കല്‍ റേറ്റിംഗ് 11 ല്‍ നിന്നും ഏഴായി കുറഞ്ഞു.

അതേസമയം ജെപി മോര്‍ഗന്‍ കമ്പനി ഓഹരിയുടെ റേറ്റിംഗ് ഓവര്‍വെയ്റ്റില്‍ നിന്നും ന്യൂട്രലാക്കി താഴ്ത്തിയിട്ടുണ്ട്. വിപ്രോയ്ക്ക് ലഭ്യമായ ‘വാങ്ങല്‍’ റേറ്റിംഗ് ഒന്‍പതെണ്ണത്തില്‍ തുടരുന്നു. 21 ബ്രോക്കറേജുകളാണ് ഓഹരി വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

നേരത്തെയിത് 19 ആയിരുന്നു. ഏറ്റവും കൂടുതല്‍ വില്‍പന റേറ്റിംഗ് ലഭിച്ചത് വിപ്രോയ്ക്കാണ്. അതേസമയം ഹോള്‍ഡ് കോളുകള്‍ 16 ആയി കുറഞ്ഞു. ടിസിഎസിന് ലഭ്യമായ റേറ്റിംഗുകളില്‍ മിതത്വം പ്രകടമാണ്.

വാങ്ങല്‍ റേറ്റിംഗ് മുപ്പത്തി രണ്ടും വില്‍പന റേറ്റിംഗ് പതിനഞ്ചും ഹോള്‍ഡ് റേറ്റിംഗ് നാലും ടിസിഎസിന് ലഭ്യമായപ്പോള്‍ ഇന്‍ഫോസിസിന്റെ കാര്യത്തില്‍ ഇത് യഥാക്രമം 24, 13,2 എന്നിങ്ങനെയാണ്.

5 ബ്രോക്കറേജുകള്‍ ഓഹരി ഹോള്‍ഡ് ചെയ്യാനും നാല് പേര്‍ വില്‍ക്കാനും നിര്‍ദ്ദേശിക്കുമ്പോള്‍ ഇന്‍ഫോസിസിന്റെ കാര്യത്തില്‍ ഇത് 13 ഉം 2 മാണ്.

24 ബ്രോക്കറേജുകള്‍ ഇന്‍ഫോസിസ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

X
Top