ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇസ്രയേൽ–ഇറാൻ സംഘർഷം: ഗൾഫ് സമുദ്ര മേഖലകളിൽ ജിപിഎസിന് തടസ്സം

കൊച്ചി: ഇസ്രയേൽ–ഇറാൻ സംഘർഷം മൂർഛിച്ചതോടെ ഗൾഫ് സമുദ്ര മേഖലയിലും ഹോർമുസ് കടലിടുക്കിലും ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം), ഡിജിപിഎസ് (ഡിഫെറെൻ‌ഷ്യൽ ജിപിഎസ്) സേവനങ്ങൾ മുടങ്ങുന്നു. ഇതോടെ യാനങ്ങളുടെ യാത്ര പാതിവഴിയിൽ മുടങ്ങുന്ന സ്ഥിതിയായി.

മിസൈൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ ജിപിഎസ്, ഡിജിപിഎസ് സേവനം പലപ്പോഴും താൽക്കാലികമായി നിർത്തിവയ്ക്കുന്നുണ്ട്. ഇതിനു പുറമേ, ഇരു രാജ്യങ്ങളും ജാമറുകളുടെ സഹായത്തോടെ ജിപിഎസ് ലഭ്യത തടയുന്നതും തെറ്റായ ഡേറ്റ നൽകി ഉപകരണങ്ങളെ കബളിപ്പിക്കുന്നതും (സ്പൂഫിങ്) ചരക്കുകപ്പലുകൾ ഉൾപ്പെടെയുള്ള യാനങ്ങളുടെ സുഗമമായ സഞ്ചാരത്തിനു തിരിച്ചടിയാകുന്നു.

ജിപിഎസ്, ഡിജിപിഎസ് ഉപകരണങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ കടലിൽ കൃത്യമായി സ്ഥാനനിർണയം നടത്തിയുള്ള നാവിഗേഷൻ അസാധ്യമാകും. കരയിലെ കൺട്രോൾ സ്റ്റേഷനുകൾക്കും കപ്പലുകളുടെ സ്ഥാനനിർണയം അസാധ്യമാകുമെന്നതിനാൽ വലിയ അപകടങ്ങൾക്കും സാധ്യതയേറും.

ഗൾഫ് മേഖലയിൽ നിന്നുള്ള ഒട്ടേറെ ചരക്കുകപ്പലുകളുടെ യാത്ര ഇതിനോടകം മുടങ്ങിയതായാണു വിവരം. ഇതേത്തുടർന്നു കപ്പൽക്കമ്പനികൾ പല കപ്പലുകളെയും തുറമുഖങ്ങളിലേക്കു തിരികെ വിളിക്കുകയോ സുരക്ഷിത സ്ഥാനങ്ങളിൽ നങ്കൂരമിടാൻ നിർദേശിക്കുകയോ ചെയ്തിട്ടുണ്ട്.

ഡ്രില്ലിങ്ങിനും ട്രാക്കിങ്ങിനുമുൾപ്പെടെ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഓഫ്ഷോർ എണ്ണക്കിണറുകളുടെ പ്രവർത്തനവും വൻ പ്രതിസന്ധിയിലാണ്.

എണ്ണ ഉൽപാദനത്തെയും വിതരണശൃംഖലകളെയും ഇതു ഗുരുതരമായി ബാധിച്ചു. റിഗ്ഗുകളിൽ നിന്നുള്ള എണ്ണ വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടു പോകേണ്ട ടാങ്കറുകളുടെ യാത്രയും ഭാഗികമായി നിലച്ചു.

X
Top