ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഒന്നാംപാദ ധനകമ്മി 4.51 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (മാര്‍ച്ച്-ജൂണ്‍) ഇന്ത്യയുടെ ധനകമ്മി 4.51 ലക്ഷം കോടി രൂപയായി. വാര്‍ഷിക ലക്ഷ്യത്തിന്റെ 25.3 ശതമാനമാണിത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 21.2 ശതമാനം മാത്രമായിരുന്നു ധനകമ്മി.

5.99 ലക്ഷം കോടി രൂപയാണ് മുന്‍ പാദത്തിലെ വരുമാനം. ചെലവ് അതേസമയം 10.51 ലക്ഷം കോടി രൂപയായി. ബജറ്റ് ലക്ഷ്യത്തിന്റെ യഥാക്രമം 22.1 ശതമാനവും 22.3 ശതമാനവുമാണിത്.

നികുതി വരുമാനം 43.36 ലക്ഷം കോടി രൂപയും നികുതിയേതര വരുമാനം 15.50 ലക്ഷം കോടി രൂപയുമാണ്. നികുതി, നികുതി ഇതര വരുമാനങ്ങള്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 18.6 ശതമാനവും 51.4 ശതമാനവുമായി. മാത്രമല്ല,നികുതി വരുമാനം മുന് വര് ഷത്തെ അപേക്ഷിച്ച് 26.1 ശതമാനം കുറവാണ്യ

അതേസമയം നികുതി ഇതര വരുമാനം 23.1 ശതമാനത്തില് നിന്ന് കുത്തനെ വര് ദ്ധിച്ചു. ആര്‍ബിഐയുടെ ലാഭവിഹിതമാണ് നികുതിയിതര വരുമാനം ഉയര്‍ത്തിയത്. 87416 കോടി രൂപ് ഈയിനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞപാദം നല്‍കി..

റവന്യൂ കമ്മി 18.36 ലക്ഷം കോടി രൂപ അഥവാ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 21.1 ശതമാനവും സബ്‌സിഡി ചെലവ് 87,035.14 കോടി രൂപ അഥവാ വാര്‍ഷിക ലക്ഷ്യത്തിന്റെ 23% വുമാണ്. ബജറ്റ് ചെലവിന്റെ 21% ആയിരുന്നു കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ ചെലവ്.

ധനകമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.9 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷം ധനകമ്മി ജിഡിപിയുടെ 6.4 ശതമാനമായിരുന്നു.

X
Top